സൂര്യ ബിംബം മറഞൂ…
പുന്തിങ്കൾ പുഞ്ചിരിച്ചു.
നീലാംബരം തെളിഞൂ..
താരരഗ്നങ്ങൾ വിളങ്ങീ .
പൂഞ്ചെലയഴിഞ്ഞുലഞ്ഞു സന്ധ്യതൻ..
മാദക ഗന്ധം പരന്നൂ ….
കാവിലെ പാല പൂത്തു..സു ഗന്ധം
ഇളം കാറ്റിലലിഞ്ഞു ചെർന്നൂ..
പൂനിലാവുപനിനീരിൽമുക്കി ഉടയാട ഉടുപ്പിചൂ
സന്ധ്യയെ ചന്ദനം അണിയിച്ചൂ …
സീമന്ധ രേഖയിൽ കുങ്കുമം തൂകി
സന്ധ്യയെ പരിഗ്രഹിച്ചൂ ..
പൂന്തിങ്കൾ സന്ധ്യയെ സ്വന്തമാക്കി .