തോപ്പില്‍ രവി സ്മാരക സാഹിത്യ പുരസ്‌കാരം ദേവദാസ്. വ...

  ഈ വര്‍ഷത്തെ തോപ്പില്‍ രവി സ്മാരക സാഹിത്യ പുരസ്‌കാരം ദേവദാസ് വി എം-ന്. ‘ഏറ്‘ എന്ന നോവലിനാണ് പുരസ്‌കാരം. 10,001 രൂപയും ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. കവി കെ. ജയകുമാര്‍ ഐ എ എസ്, കഥാകൃത്ത് ഗ്രേസി, വിമര്‍ശകന്‍ ഡോ. മുഞ്ഞിനാട് പത്മകുമാര്‍ എന്നിവരാണ് കൃതി തെരഞ്ഞെടുത്തത്.

ഒരു പാവാട രഹസ്യം

            " അവൾക്ക് സ്ക്കൂളിൽ പോകാൻ വയ്യത്രേ?" രാവിലെ കിടക്കയിൽ നിന്നെഴുന്നേൽക്കാൻ വിമ്മിഷ്ടപ്പെട്ടിരിക്കുമ്പോൾ ചായ കപ്പ് നീട്ടി ഭാര്യ പറഞ്ഞു. " നമ്മുടെ ഭാഷ ഇവിടുത്ത്കാർക്ക് മനസ്സിലാവുന്നില്ലത്രേ, ഞാനപ്പോഴെ പറഞ്ഞില്ലേ കുട്ടിയെ ഏതേലും CBSE സ്കൂളിൽ ചേർക്കാൻ ഇനിയിപ്പോ അച്ഛനും മോളും അനുഭവിച്ചോ?" ഒരാഴ്ച്ചയെ ആയുള്ളു പുതിയ ട്രാൻസ്ഫറിൽ മലപ്പുറത്ത് എത്തിയിട്ട്. സാധാരണ മലബാർ സർവീസ് വരുമ്പോൾ അല്പം ടെൻഷനാണ് തിരുവിതാംകൂറുകാർക്ക്. എന്നാൽ ട്രാൻസ്ഫർ ചങ...

ജീവനു പിന്നിലെ ജീവൻ

  ജീവനു പിന്നിലെ ജീവനാം നിന്നിലെ ചേതന തേടിടുന്നു ഹൃദയത്തിൽ ചേർത്തത്തിൻ ചിറകുകൾ അലസമായ് മയങ്ങുന്നുവോ നിൻെറയാ കൺകളിൽ നാണമോ നാളമോ മൊഴികളിൽ എത്രമേൽ നേര് പുതുമയാം പാതയിലൊരുമിച്ചു പാദങ്ങൾ വയ്ക്കുന്നതോർത്തു ജീവിതപ്പകലിനെ ചൂഴ്ന്ന് നോക്കുന്നുവോ വെയിലുള്ള വേനലിൻ നേരങ്ങൾ ചികയുമ്പോൾ കണ്ണിനു കണ്മണിചേരുമോ അകലെയിരുന്ന് മൊഴിയുന്ന നേരത്തു നൽകുവാനുള്ള മൊഴികൾ പരിമിതം സന്ദേശയന്ത്രം ചേർത്തുപിടിച്ചു പാതിവിടർന്ന ചിറകുള്ള മനമോടെ നിത്യവും ഞാനരികിലെത്തുന്നു നേരോടെ കണ്ടതാം മാത്രകൾമെനഞ്ഞു നിന്നെ ഞാൻ കാണുന്നു കൽപ്...

അറിവ്

നെറുകന്തലയിൽ കയ്യും വച്ച് തലപൊട്ടുന്നേ എന്ന് കണ്ണടയ്ക്കുമ്പൊ ഓടിപ്പോയൊരു തുണി നെറ്റിപ്പാകത്തിന് കീറി തണുത്ത വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ് നെറ്റിയിൽ വിരിച്ച് തടവണം. അതിന് നെറ്റിപ്പാകമറിയണം. നടുവില് കയ്യൂന്നി ' നടു നിവരില്ലേ'എന്ന് പിന്നാക്കം വളയുമ്പൊ ഉപ്പിട്ട് വെള്ളം തെളപ്പിച്ച് തോർത്ത് മുക്കി ചുടുചുടാ ആവി പിടിക്കണം. അതിന് ഉപ്പളവറിയണം. ഇരുളിനേക്കാളിരുളില് വെറുതെ കുത്തിയിരുന്ന് ഏങ്ങലടിക്കുമ്പൊ വിരലുകൾ കോർത്ത് ചേർത്ത് തുരുതുരാ ഉമ്മ വയ്ക്...