പുഴ.കോമിലേക്ക് കൃതികൾ അപ് ലോഡ് ചെയ്യേണ്ട വിധം

Login

http://www.puzha.com/wp-admin/index.php നിങ്ങളുടെ യൂസർ ഐഡി/പാസ് വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക. നിങ്ങൾക്ക് അക്കൗണ്ട് ഇല്ലെങ്കിൽ പുഴ.കോം എഡിറ്ററെ ഈ ലിങ്ക് വഴി ബന്ധപ്പെടുക. പുഴ.കോമിൽ മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ ഏതെങ്കിലും ഒരു കൃതിയുടെ വിവരങ്ങൾ അറിയിക്കുന്നത് നന്നായിരിക്കും; പുഴയിൽ ഏത് പേരിലാണ് പ്രസിദ്ധീകരിച്ചിരുന്നത് എന്ന വിവരവും നിങ്ങളുടെ എല്ലാ കൃതികളും നിങ്ങളുടെ പേരിൽ ആക്കാൻ ഞങ്ങളെ സഹായിക്കും.

ലോഗിൻ ചെയ്ത ശേഷം നിങ്ങളുടെ പ്രൊഫൈലിൽ ആവശ്യമുള്ള വിവരങ്ങൾ ചേർക്കുക. നിങ്ങളുടെ ഫോട്ടോ അടക്കം. പുഴയുടെ പഴയ സൈറ്റിൽ ഉണ്ടായിരുന്ന വിവരങ്ങൾ ഞങ്ങൾ പുറ്റിയ സൈറ്റിലും ചേർത്തിട്ടുണ്ട്. അതിന്റെ കൃത്യതയും പരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തുക.

Add Content

Posts -> Add New

Add New Post form

Enter title here: കൃതിയുടെ പേര്

യൂണീക്കോഡിലുള്ള മാറ്റർ ചേർക്കുക. Visual ടാബിൽ ഉള്ള ഉപകരണങ്ങൾ ഉപയോഗിച്ച് മാറ്റർ ഫോർമാറ്റ് ചെയ്യാവുന്നതാണ്.

കൃതിക്കൊപ്പം പ്രസിദ്ധീകരിക്കേണ്ട ചിത്രങ്ങളുടെ  ഇമേജുകൾ നേരിട്ട് അപ് ലോഡ് ചെയ്യാൻ എഴുത്തുകാർക്ക് പറ്റില്ല. കൃതിയിൽ സ്വന്തം ചിത്രങ്ങളോ ഫോട്ടോകളോ ആവശ്യമെങ്കിൽ അവ ക്ലൗഡിലോ/ഏതെങ്കിലും ഫോട്ടോ സൈറ്റിലോ അപ് ലോഡ് ചെയ്തശേഷം  ലിങ്കുകൾ മാത്രം മാറ്ററിനൊപ്പം കൊടുക്കുക. അങ്ങനെ നിർദ്ദേശിക്കപ്പെടുന്ന ചിത്രങ്ങൾ പരിശോധിച്ചശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. അശ്ലീലചിത്രങ്ങൾ, കോപ്പിറൈറ്റുള്ള ഫോട്ടോകൾ തുടങ്ങിയവ  നിർദ്ദേശിക്കാതിരിക്കാൻ ശ്രദ്ധിക്കുക. മാറ്ററിനൊപ്പം ചിത്രങ്ങൾ നിർദ്ദേശിക്കേണ്ട ആവശ്യമില്ല;  ഉചിതമായ ചിത്രീകണത്തോടെയാണ് സാധാരണ പുഴ.കോമിൽ കൃതികൾ പ്രസിദ്ധീകരിക്കാറുള്ളത്

വലതുവശത്ത് സെക്ഷനിൽ പുഴ മാഗസിനു താഴെയുള്ള കാറ്റഗറി സെലക്ട് ചെയ്യുക.

കാറ്റഗറി: പുഴ മാഗസിൻ -> കഥ, കവിത (തുടങ്ങിയ വിഭാഗങ്ങൾ)

Screen Shot 2016-08-27 at 11.02.39 PM

കൃതി സേവ് ചെയ്യാൻ മറക്കാതിരിക്കുക. പത്രാധിപസമിതി അപ്^ലോഡ് ചെയ്തു കിട്ടുന്ന കൃതികൾ പരിശോധിച്ചിട്ടേ പ്രസിദ്ധീകരിക്കുകയുള്ളൂ. എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ നിങ്ങളെ ബന്ധപ്പെടുന്നതാണ്; അതുകൊണ്ട് പ്രൊഫൈലിൽ ഇ-മെയിൽ കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.