പൂജ്യം

 

 

തെറ്റുകൾക്ക് മുകളിൽ
വലിയൊരു പൂജ്യം

കണ്ടാൽ പറയും

തോൽവിക്ക് പലവിധം കാരണങ്ങൾ
അവയിലുണ്ട് ശരിയും തെറ്റും

തെറ്റായ കാര്യങ്ങൾ പറയുന്നവരിൽ
പലരും ജീവിതത്തിൽ

ശരിയെഴുതിയവരും
തോൽവിക്കു ശരിയുത്തരമായി

നൽകിയവരിൽ പലരും ജീവിതം
എഴുതുമ്പോൾ തെറ്റിയവരുമായിരിക്കും

ശരിപറഞ്ഞവരും തെറ്റ് പറഞ്ഞവരും
ഒടുവിൽ പൂജ്യത്തെപുച്ഛിക്കും

കാരണം ഒന്നും ശരിയെഴുതാൻ
കഴിയാതിരുന്നവർക്കാണ് പൂജ്യം

എന്നാലും ജീവിതപരീക്ഷകൾ
മടുക്കാത്തവൻ

പൂജ്യത്തിനൊരു വിലകാണും
വരും കാലപരീക്ഷയുടെ മാർക്കിൽ

ഒരുപാട് പൂജ്യങ്ങൾ ചേർന്ന് വലിയൊരു
സംഖ്യയ്ക്കുവേണ്ടി 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here