1
ഗുരുമനസ്സിൽ നിന്നും
ലഘുമനസ്സിലേക്ക്
നർത്തനച്ചുവട് മാറിയതും
അലക്ഷ്യമായി
കേൾക്കാനിടയായി
ചിലമ്പൊലികൾ
ഉന്മനിയുടെ
2
ലോകം
എനിയ്ക്കൊരു വിലയിട്ടു
ഞാനും
ലോകത്തിനൊരു വിലയിട്ടു
രണ്ടും എന്നിട്ട്
ഒരുളുപ്പും കൂടാതെ
കൊട്ടിഘോഷിച്ചു നടന്നു
അമൂല്യമായതിനെക്കുറിച്ച്
3
പ്രകാശത്തിന്റെ സ്രോതസ്സിനെ
പിറകിൽ ഉപേക്ഷിച്ചോളൂ
മരണത്തിന്റെ താഴ് വരയിലേക്കുള്ള യാത്രയിൽ
പിന്തുടരാം
ഒരു കരിനിഴലിനെ
4
പ്രവാചകപ്പക്ഷികൾ
തങ്ങളുടെ ദേശാടനത്തിനിടെ
ആകാശത്താകട്ടെ
ഭൂമിയിലാകട്ടെ
ചിഹ്നങ്ങൾ ഉപേക്ഷിച്ചിരുന്നില്ല
അതിനാൽ ഒരുവൻ
സ്വന്തം മൺവീട്ടിൽ അടയിരുന്നു വേണം
ദേശാടനം ചെയ്യാൻ
5
സംസാരമാണ്
സെൻസാരമെങ്കിലും
സംസാരത്തിനു മുന്നെ
സെൻസാരരസമുണ്ട്
6
പൂത്തു നിൽക്കും പൂത്താലി
കാരാക്കർക്കിടകത്തിലും
സൂര്യപ്രസാദം വിതറും
വെളിച്ചത്തിന്റെ ദലങ്ങൾ
സെൻസാരത്തിന്റെ ധ്യാനമുനകൾ
Click this button or press Ctrl+G to toggle between Malayalam and English