നിന്റെ നാളെകൾ

 

ഒരാത്മാവിന്റെ ഇന്നത്തെ നിമിഷങ്ങളും
മറ്റൊരാളുടെ നാളെകളും ഒരുപോലെയെന്നു തോന്നുന്ന ഒരിടവഴിയിൽ കണ്ടു മുട്ടി

നാളെക്കുള്ള നിന്റെ യാത്രയിൽ കൂട്ടിനാര്… ?
എനിക്കിന്ന് മാത്രം, നാളെകളെ ഞാൻ കാത്തിരിക്കാറില്ല !
ഇന്നൊരു നാളിന് ജീവിക്കുന്നില്ലെങ്കിൽ
ഇന്നായി മാറുന്ന നാളെകളിലും നീ ജീവിക്കില്ലത്രേ

പുഞ്ചിരിയണിയാറുണ്ടോ, നിന്നെ കാത്തിരിക്കുന്ന നാളേക്ക് വേണ്ടിയതും ഉറങ്ങുകയാണോ ?
മറ്റൊരാൾക്കായുള്ള മന്ദഹാസമെല്ലാം ഒരിക്കൽ
കരകവിഞ്ഞൊഴുകിയ പുഴയിൽ ഒലിച്ചു പോയെന്ന്..

നീന്റെ മുഖംപടം അടർന്നു പോയോ…?
ഇക്കാണുന്നയെൻ മുഖത്തു മുഖം മൂടികൾ പതിയാറില്ല, പതിഞ്ഞാലും പരക്കാറില്ല…

സ്വത്വം തേടുന്നതാരെ?
ഹൃദയം തേടുന്ന ആരെയോ സ്വത്വം തേടുന്നു, അതും നാളേക്കായി മാറ്റിവെയ്ക്കപ്പെടുന്നു,

(ഇടവഴിയിൽ ഉണർന്നൊരു രാത്രി അടുത്ത പകലിനെ കാണിച്ചു തന്നു, രാത്രികൾക്കു വേണ്ടി കാത്തിരിക്കാൻ പകലുകളുണർന്നു.. )

ഇതായിരുന്നോ നീ കാത്തിരുന്ന നാളെകൾ ?
അതേ അതിതു തന്നെ,
അല്ലയോ എന്നാത്മാവേ അതെന്റെ ഇന്നത്തെ നിമിഷമാണ്, നിന്നിലേക്കുള്ള ദൂരമാണ്

ഇനി നീയൊന്നു പുഞ്ചിരിക്കൂ, ഇന്നേക്കായുള്ള നിന്റെ
മിടിപ്പിൻ ഉൾവിളി കേട്ട് ഇന്നേക്കായുറങ്ങൂ….
രാത്രികൾ കൊഴിയട്ടെ, പകലുകൾ നിറയട്ടെ,
നിന്റെയേകാന്ത യാമങ്ങളിൽ നീ തേടുന്ന ഹൃദയത്തിൻ
കണ്ണുടക്കട്ടെ, കണ്ണെടുക്കാതെയതുനിൻ
മന്ദഹാസത്തിൽ മുഴുകട്ടെ !

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here