
ആഴത്തിൽ അലിയുന്ന നാളമാം ഓർമയിൽ തെളിയുന്നു മാർദ്രമാം നിൻ മുഖം
എരിയുന്ന നെഞ്ചിലെ പൊരിയുന്ന ഓർമയിൽ അമരനായി നിൽപ്പൂ നിൻ മുഖം
വിരിയുന്ന പൂവുപോൽ തെളിയുന്ന രാവിൽ കാന്തിയായി നിൽപ്പു നിൻ മുഖം
ചൊരിയുന്ന മഴയിലും എരിയുന്ന വെയിലിലും തെളിയുന്നു നിൻ മുഖം മാത്രം
കരയുന്ന ഇരുളിലും തെളിയുന്ന മാനിലും ജ്വലിക്കുന്നു നിൻ മുഖം മാത്രം
ദാഹിച്ചൊരീ തരിശമാം ഭൂമിയിൽ ദാഹശമനമാം നിൻ മുഖം.
പിഴപ്പറ്റി പഴമയാം പടിഞ്ഞാറിലൊരു പാണന്റെ പാട്ടുപോൽ ഓർക്കുന്നു ഓർമ്മയാം നിൻ മുഖം മാത്രം
ഇടനെഞ്ചിലെ തുടിപോൽ താളമാം ഓർമയിൽ മധുരഗീതംപോൽ ഓർക്കുന്നു നിൻമുഖം
ഗതിമാറി വീശുമാം മാരീചൻപോൽ വിധിമാറി വന്നീലും മറയില്ല നിൻ മുഖം