കല്ലിച്ചു നിന്നാലും നീ
മഞ്ഞായലിയരുത്.
നോവിക്കും മുള്ളുകൾ
നിറഞ്ഞാലും
കാട്ടിൽ നീ വളരരുത്
എന്റെ ചില്ലുകളുടയ്ക്കുന്ന
ആലിപ്പഴമായ് വീണാലും
നീ മഴത്തുള്ളിയായുടയരുത്
നിന്റെയാഴങ്ങൾ ഞാനറിഞ്ഞാലും
ഒരുനാളും നീ വേനലിൽ
വറ്റിവരളുന്ന അരുവിയാകരുത്
നീയൊരു പച്ചിലക്കാടായി മാറിയാലും
എനിക്കായ്പൊലിയുന്ന മലരാകരുത്.