വൈവിധ്യം നിറഞ്ഞ ജീവിതങ്ങൾക്കെന്ന പോലെ വൈവിധ്യം നിറഞ്ഞ കലക്കും മട്ടാഞ്ചേരി ഒരഭയ സ്ഥാനമാണ്. ആർട്ട് ഗ്യാലറികൾ ഈ പ്രദേശത്തിന് ഒരു പുതുമയല്ല. എന്നാൽ പതിവ് വാർപ്പ് മാതൃകകളിൽ നിന്നും വേറിട്ട ഒരു ശ്രമമാണ് ” യോഗ കഫെ “. കലയുടെ സജീവത നിറഞ്ഞ ജ്യൂ ടൗണിൽ ഇന്ന് വൈകുന്നേരം 5.30 മുതൽ പ്രവർത്തനം തുടങ്ങുന്ന ഗ്യാലറിയുടെ ഉദ്ഘാടനം നടക്കുന്നത് കവിയും ,നിരൂപകനും,ചിത്രകാരനുമായ സുധീഷ് കോട്ടേമ്പ്രം ക്യുറേറ്റ് ചെയ്യുന്ന പ്രകാശൻ കെ.എസ്സിന്റെ ചിത്രങ്ങളുടെ സോളോ എക്സിബിഷനോടു കൂടിയാണ്.ഹെർബേറിയമെന്നു പേരിട്ടിരിക്കുന്ന പ്രദർശനം വൈകിട്ട് 5.30 നു തുടങ്ങി ജനുവരി 20 നീണ്ടു നിൽക്കും.യോഗ കഫെ മുന്നോട്ടു വെക്കുന്ന സോളോ സീരീസിലെ ആദ്യ ആർട്ടിസ്റ്റാണ് പ്രകാശൻ കെ.എസ്.
Home പുഴ മാഗസിന്