വൈ​എം​സി​എയുടെ സാഹിത്യവേദി

ymca_bbm_logo1

കലയും,സാഹിത്യവും ചർച്ച ചെയ്യാനൊരു വേദി. സാഹിത്യം, സിനിമ, നാടകം, കല എന്നീ മേഖലകളിൽ സമകാലിക പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും പുതിയ പുസ്തകങ്ങൾ അവലോകനം ചെയ്യുന്നതിനുമായി തിരുവനന്തപുരം വൈഎംസിഎ പ്രതിമാസ ചർച്ചാവേദി ആരംഭിക്കുന്നു. സാഹിതീയം എന്ന പേരിൽ നടക്കുന്ന ഈ പരിപാടിയിൽ സാഹിത്യപ്രതിഭകളുമായുള്ള അഭിമുഖവും പുതിയ സർഗസൃഷ്ടികളുടെ അവതരണവും ഉൾപ്പെടുത്തുന്നതാണ്. സാഹിതീയത്തിന്‍റെ ഉദ്ഘാടനം മലയാളം സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ കെ. ജയകുമാർ ഇന്നലെ ഉത്ഘാടനം ചെയ്തു. സമകാലിക ജീവിതവും സാഹിത്യത്തിന്‍റെ ധർമ സങ്കടങ്ങളും എന്ന വിഷയത്തെക്കുറിച്ചു അദ്ദേഹം പ്രഭാഷണം നടത്തി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here