യെസ്പ്രസ് ബുക്ക്സ് നോവൽ പുരസ്കാരം പി കൃഷ്ണൻ ഉണ്ണിക്ക് ഡിസംബർ 29ന് സമ്മാനിക്കും. യെസ്പ്രെസ് ബുക്ക്സ് ഏർപ്പെടുത്തിയ മികച്ച നോവലിന് ഉള്ള പുരസ്ക്കാരം കൃഷ്ണൻ ഉണ്ണിയുടെ കേരളം ഒരു ഡോക്യുമെന്ററി എന്ന പുസ്തകത്തിന് ലഭിച്ചിരുന്നു.15,000 രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് 29ന് പെരുമ്പാവൂർ സഫാ റെസിഡൻസിയിൽ നടക്കുന്ന ചടങ്ങിൽ വെച്ചു സമ്മാനിക്കും. സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻ കുമാറാണ് സമ്മാനദാനം നിർവഹിക്കുക.