ഒരു യാത്രാമൊഴിയെന്തിനെന്ന്’… നീ…
വെറുതെ.. ചിന്തിക്കുമെങ്കിലും….
യാത്രാ… ചോദിക്കുന്നു…ഞാന്‍…സഖേ…
മണ്ണിന്റെ മുറ്റവും….
ശീതളഛായയും …, പച്ചച്ച പാടവും
മേടും മലരണിക്കാടും… കടന്നു ഞാന്‍…
പോകുന്നു മഴചൂടി രാവിന്റെ ചിറകേറി…
ശൂന്യമാം ശ്യാമാംബരത്തിലേക്കായ്…!
കരയാതെ…. നീയരുളുക യാത്രാ മംഗളങ്ങള്‍….
ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി കരുതുക
ഇപ്പോള്‍ ഞാന്‍ ചിരിയും കരച്ചിലും മറന്നിരിക്കുന്നു
എന്തിന് ഈ ലോകം തന്നെ…!!!
മൗനം മൂടിയ വാക്കുകള്‍ എന്റെ
ഉള്ളിലിരുന്ന് വീര്‍പ്പുമുട്ടുകയാണ്,
കൂടെ നിന്റെ അടഞ്ഞ സ്വരങ്ങളും…,
പനിച്ചവാക്കുകളും..!
എങ്കിലും നീ കരയാതെയരുളുക യാത്രാമംഗളങ്ങള്‍..!
നിന്റെയോര്‍മ്മകളും കളിയും ചിരിയും തമാശകളുമെല്ലാം..
കരളിലൊരിടത്തായ്… വെച്ചുപൂട്ടി
നിറമിഴികളമര്‍ത്തിക്കുടഞ്ഞ്…
യാത്രയാകുന്നു..!
ഇപ്പോള്‍…എന്റെയുള്ളില്‍ കിലുങ്ങുന്ന സ്വപ്നങ്ങളില്ല…!
തപിക്കുന്ന ഹൃദ്യമില്ല.! വിലാപ നാദമില്ല..!
ആരോടും പിണക്കമില്ല.!
എനിക്കു ചുറ്റും ഞാന്‍ കാണുന്നതു മുഴുവന്‍ വികൃതരൂപങ്ങള്‍
കണ്ടാലറക്കുന്ന ഭീതിപ്പെടുത്തുന്ന..
ഇന്നെന്റെ സ്വകാര്യ ഭാണ്ഡത്തിലൊന്നുമില്ല..!
ഇനി… വല്ലതുമുണ്ടെങ്കില്‍…
അതു ശൂന്യതയും…
ശൂന്യതയ്ക്കു പിറകിലെ മരവിച്ച ഇരുട്ടും…
മാത്രം..!
കാണുന്നു ഞാന്‍… ദൂരെ നൂലിഴപ്പാലങ്ങള്‍..!
കേള്‍ക്കുന്നു ഞാനരികെ പള്ളിമണി നാദങ്ങള്‍..!
അറിയുന്നു ഞാനീശ്വര പവിത്രസന്നിധികള്‍…!
തേടുന്നു ഞാനഭയം ആ വിശാലമാം കൈക്കുള്ളിൽ