ഈ രാവിന്‍റെ
പുലരിക്ക് മുന്നേ
എനിക്കെത്തണം…
ഞാന്‍ മറന്ന
കാലമോളമവള്‍
എന്നെ
ഓര്‍ത്തിരിക്കുന്നു…
ഇനിയില്ല ഒട്ടുമേ
കാലവും നേരവും
കാത്തിരിക്കുന്ന
മണിയറപുൽകാന്‍..
മൺ തിട്ടയിൽ തീര്‍ത്തൊരാ
ഒറ്റമുറിയില്‍
മണ്ണിനാല്‍ പടച്ച നീ
മണ്ണിലേക്കല്ലോമടക്കമെന്ന
താരാട്ടിന്‍ ഈരടി കേട്ട്
സ്വസ്ഥം നിത്യമായി
മയങ്ങിടാം…!
നിത്യമാം ജീവിതം
മറന്നുഞാന്‍ അസത്യമാം
ഈ പകലുകള്‍ പുല്കി
അന്ധനാക്കിയെന്നെ ഈ
സുഖലോപ മായകള്‍..
ഇനിയെത്രനാള്‍
ഇനിയും എത്രനേരം…?
ഇനിയുമെന്റെ യാത്ര..?