യക്ഷപ്രശ്‌നം | രിസരിസ | ജി. വേണുഗോപാല്‍

മഹാഭാരതത്തിലെ പ്രധാനപ്പെട്ട കഥാസന്ദര്‍ഭമായ യക്ഷപ്രശ്‌നം ആസ്വാദകരിലേക്കെത്തിച്ച് രിസരിസ. രിസരിസയുടെ ബാനറില്‍ നിര്‍മ്മിച്ച സംഗീത വീഡിയോയില്‍ പൂര്‍ണ്ണമായും സംസ്‌കൃതത്തിലുള്ള വരികളാണ് ഉള്ളത്. ഇന്ത്യൻ ഭാഷകളേയും ക്ഷേത്ര പാരമ്പര്യ കലകളേയും പ്രോല്‍സാഹിപ്പിക്കാനായി തുടങ്ങിയ ResaResa.org എന്ന വെബ്‌സൈറ്റും അതിന്‍റെ യുട്യൂബ് ചാനലും വഴിയാണ് വീഡിയോ ആസ്വാദകരിലേക്ക് എത്തുന്നത്.

ജി. വേണുഗോപാൽ
ജി. വേണുഗോപാൽ

മഹാഭാരതത്തിലെ വരികള്‍ വളരെ ലളിത സുന്ദരമായി വേണുഗോപാല്‍ പാടിയിരിക്കുന്നു. പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. സംസ്‌കൃതത്തിലുള്ള ആലാപനത്തിനൊപ്പം മലയാളത്തിലും ഇംഗ്ലീഷിലുമുള്ള വിവരണവും ഉണ്ട്.  മലയാളത്തിലുള്ള വിവരണം നൽകിയിരിക്കുന്നത് രമ്യ സജീഷ്. Rhodes College Memphis, USA പ്രൊഫസർ ആയ ഡോ. ഡേവിഡ് മേസെൻ (Dr. David Mason) ഇംഗ്ലീഷ് വിവരണവും നിർവഹിച്ചിരിക്കുന്നു.

നേരത്തെ കാവാലം ശ്രീകുമാര്‍ ആലപിച്ച കാളിദാസന്‍റെ മേഘസന്ദേശവും രിസരിസ പുറത്തിറക്കിയിരുന്നു. ചാണക്യനീതിയാണ് അടുത്തതായി പുറത്തിറങ്ങുന്നത്. പ്രശസ്ത പിന്നണി ഗായകരായ കാര്‍ത്തിക്, അനൂപ് ശങ്കര്‍, വിജി വിശ്വനാഥ്, അഭിലാഷ് എന്നിവരാണ് ചാണക്യനീതിയില്‍ പാടിയിട്ടുള്ളത്.

രമ്യ സജീഷ്
രമ്യ സജീഷ്

അമേരിക്കൻ നാഷ്ണല്‍ യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റിയായ രമ്യ സജീഷ് മെംഫിസ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥികൂടിയാണ്. കാലടി ശ്രീശങ്കര സര്‍വകലാശാലയില്‍ നിന്നും സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദം നേടിയ രമ്യ ഗുരുവായൂര്‍ സ്വദേശിയാണ്.

വനവാസ കാലത്ത് യമധര്‍മ്മൻ യക്ഷവേഷത്തില്‍ യുധിഷിഠിരനുമായി നടത്തുന്ന ധര്‍മ്മ പ്രശ്‌നോത്തരിയാണ് കഥ. ദാഹത്താല്‍ വലഞ്ഞ യുധിഷ്ഠിരനു വേണ്ടി തടാകത്തിലേക്ക് വെള്ളം കൊണ്ടുവരാൻ പോകുന്ന പാണ്ഡവ സഹോദരങ്ങള്‍ ഓരോരുത്തരായി മരിച്ചു വീഴുന്നു.

 

തടാകത്തിന്‍റെ ഉടമയാണെന്ന് അവകാശപ്പെട്ട യക്ഷന്‍റെ ആജ്ഞക്ക് വിരുദ്ധമായി വെള്ളമെടുത്തതിനാലാണ് ഇവര്‍ മരിക്കുന്നത്. അവസാനമെത്തിയ യുധിഷ്ഠിരൻ യക്ഷനുമായി സംവാദത്തില്‍ ഏര്‍പ്പെടുന്നു.
യുധിഷ്ഠിരന്‍റെ ഉത്തരങ്ങളിലും ധര്‍മ്മ ബോധത്തിലും സംപ്രീതനായ യമൻ താൻ ആരെന്ന് വെളിപ്പെടുത്തുകയും പാണ്ഡവ സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നതാണ് കഥാസന്ദര്‍ഭം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here