യാ ഇലാഹി ടൈംസ്


ഡിസി ബുക്ക്സ് നോവൽ പുരസ്ക്കാരം നേടിയ അനിൽ ദേവാസിയുടെ നോവലിനെപ്പറ്റി കെ ടി മനോജ് എഴുതിയ കുറിപ്പ് വായിക്കാം:

ദൈവം എന്നോട് പറയും: ഞാൻ എഴുതിക്കൊണ്ടിരുന്ന മനുഷ്യരുടെ പുസ്തകത്തിലെ നീയെന്ന അധ്യായം തീർന്നിരിക്കുന്നു. ആ അധ്യായം വായിച്ചവരുടെ അഭിപ്രായങ്ങൾ നിനക്ക് കേൾക്കണ്ടേ? അതിൽ മുമ്പ് എനിക്ക് നിന്നോട് ഒരു ചോദ്യം ചോദിക്കാനുണ്ട്.
നിൻ്റെ ജീവിതം നീ തന്നെയാണ് എഴുതിയിരുന്നതെങ്കിൽ നീയെന്ന അദ്ധ്യായം എങ്ങനെയാവും നീയെഴതി പൂർത്തിയാക്കുക?

ഞാൻ ദൈവത്തോട് ചോദിച്ചു: എൻ്റെ ദൈവമേ ഞാനതിന് എപ്പോഴാണ് ജീവിച്ചത് ‘.

അൽത്തേബിൻ്റെ ലോകം
…………………………….

ദുബായ് എന്ന സ്വപന നഗരത്തിലേയ്ക്ക് എത്തപ്പെട്ട് ജീവിതത്തിൻ്റെ വിഷമവൃത്തത്തിൽ അകപ്പെട്ടുപോകുന്ന അൽത്തേബ് എന്ന സിറിയക്കാരൻ.
ആഭ്യന്തരയുദ്ധത്തിൽ തകർന്നു പോകുന്ന സിറിയയുടെ നേർക്കാഴച എഴുതുകയാണ് അൽത്തേബ്.

സ്റ്റേറ്റിൻ്റെയും ‘ലോക പോലിസിൻ്റേയും’ പോരാട്ടങ്ങളിൽപെട്ട് തകർന്നുപോയ ജനത ജീവൻ മാത്രം കെട്ടി പൊതിഞ്ഞ് പാലായനം ചെയ്യുന്ന കാഴ്ച.

ഒന്നുറങ്ങി എഴുനേൽക്കുമ്പാൾ അത്രനാൾജീവിച്ച വീട് കത്തിക്കരിഞ്ഞു നിൽക്കുന്ന കാഴ്ച.

അത്രമേൽ സ്നേഹിച്ചതെല്ലാം ഉപേക്ഷിച്ച് ദുരിതക്കയങ്ങളിൽ നിന്നും മറ്റൊന്നിലേയ്ക്ക് ഓടിപ്പോകുന്ന അഭയാർത്ഥികളുടെ കരച്ചിൽ.

അവർക്കുമുന്നിൽ അടയുന്ന വാതിലുകൾ.

വിശന്നു കരയുന്ന കുട്ടികളുടെ ദൈന്യത.

കാതടപ്പിക്കുന്ന സ്പോടനം
ഉറക്കമില്ലാത്ത രാവുകൾ.
പകലുകൾ.
പുക.
കരച്ചിൽ.
വിശപ്പ്, വിശപ്പ്, വിശപ്പ്….

ജീവിതം കൈക്കുള്ളിൽ നിന്നും ചോർന്നുപോയ ഒരുകൂട്ടം ആളുകളുടെ കഥയാണ് അൽത്തേബ് തലക്കെട്ടില്ലാത്ത പുസ്തകത്തിൽ എഴുതി നിറയ്ക്കുന്നത്.

കഥാപാത്രങ്ങൾ
……………….

അൽത്തേബിൽ തുടങ്ങി അൽത്തേബിൽ അവസാനിക്കുന്ന കഥയിൽ നിറഞ്ഞു നിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങളുണ്ട്.
ദുബായ് എന്ന മഹാനഗരത്തിൽ ഒറ്റക്കൊരു മുറിയിൽ ഉറങ്ങാൻ കൊതിക്കുന്ന അതുരതരംഗയും നളിനകാന്തിയും ഭാര്യാഭർത്താക്കന്മാരാണ് !

ലക്ഷ്യങ്ങൾക്ക് പുറകേ കുറുക്കുവഴികൾതേടി ഓടി,വഴിമധ്യേ ഇടറിവീഴുന്ന മാർഗററ്റ് മാലഖയെപ്പോലെ സുന്ദരിയാണ്.

മാമയും ബാബയും അൽത്തേസും യുദ്ധത്തിനിടയിൽ ചിതറിപ്പോയ അൽത്തേബിൻ്റെ കുടുംബമാണ്.

ജീവിതയാത്രക്കിടയിൽ വഴിമുട്ടിപ്പോകുന്ന
കഥാപാത്രങ്ങളെല്ലാം അവശേഷിപ്പിക്കുന്നത് ഒരു നീറ്റലാണ്.

ഭാഷയിലെ ഭംഗി
……………………….

ആർക്കും വായിച്ചെടുക്കാവുന്ന ലാളിത്യമുള്ള ഭാഷയാണ് കഥയിൽ ഉപയോഗിച്ചിരിക്കുന്നത്.

” മൈ ബോയ്സ് “
മാർഗററ്റ് തലയെണ്ണി നോക്കി, അവർ ഏഴു പേരുണ്ടായിരുന്നു.
”ഇവർക്ക് വേണ്ടിയാണ് ഞാൻ നിന്നെ ബുക്ക് ചെയ്തത്. ഇനി പറയൂ ഈ രാത്രി നിനക്കിനി വേറേ പണിയെടുക്കണോ…..
ഈ രാത്രിക്ക് നീളം അല്പം കുറവല്ലേ “
കത്തികൊണ്ട് കുത്തിനോവിക്കുന്നവനെ മുള്ളുകൊണ്ടെങ്കിലും കുത്തിനോവിക്കണമെന്നവൾക്ക് തോന്നി.
” ആളുക്കൊന്ന് പത്ത് മിനിറ്റ് വീതം എൺപത് മിനിറ്റ്.”

കഥയുടെ ഗതിക്കനുസരിച്ച് സംഭാഷണങ്ങളിലെ തീവ്രതയും ഭംഗിയും കാണിക്കാൻ ഇനിയുമുണ്ട് ധാരാളം ഭാഗങ്ങൾ.

അന്ത്യവിധി
……………….
മലയാളികൾ ഒന്നുപോലും ഇല്ലാത്ത ഈ നോവൽ പ്രവാസി ജീവിതത്തിൻ്റെ നമുക്ക് പരിചയമില്ലാത്ത കഥപറയുന്നു. സ്ഥലങ്ങളും സന്ദർഭങ്ങളും തികച്ചും അപരിചിതംതന്നെ. എങ്കിലും ആദ്യവസാനം ആകാംക്ഷയോടെ അല്ലാതെ ‘യാ ഇലാഹി ടൈംസ്’ വായിച്ച് തീർക്കാൻ കഴിയില്ല. അൽപം വേദനയോടെ അല്ലാതെ പുസ്തകം മടക്കിവെക്കാൻ കഴിയില്ല.

എഴുത്തുകാരനെ കുറിച്ച്
………………
അനിലിനെ എനിക്കറിയാം. എഴുത്തിലെ പ്രതിഭ അനിൽ മുമ്പും തെളിച്ചിട്ടുണ്ട്. ‘യാ ഇലാഹി ടൈംസ്’ അനിലിൻ്റെ ആദ്യ പുസ്തകമാണ്. തുടക്കക്കാരനായ എഴുത്തുകാരനിൽ നിന്നും പ്രതിക്ഷിക്കാവുന്നതിലും ഒരുപാട് മുകളിലാണ് ഈ പുസ്തകം. അനിലിൻ്റെ തൂലികയിൽ നിന്നും ഇനിയും മികച്ച രചനകൾ ഉണ്ടാകുകതന്നെചെയ്യും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here