നീണ്ട കൈവിരലുകൾ കൊണ്ട്
ചുറ്റുമുള്ളവരെ ചേർത്തുപിടിക്കാൻ
സദാ ശ്രമിക്കുമെങ്കിലും,
ഭാഗ്യമോ നിർഭാഗ്യമോ,
എഴുത്തെന്നതൊരു
പകരുന്ന അവസ്ഥയേയല്ല.
കണ്ടുനിൽക്കുന്ന ആൾക്കൂട്ടത്തിൽ
ചിലർ ചിരിക്കും.
ചിലർ കരയും.
ചിലർ മൂക്കത്ത് വിരൽ വക്കും.
ഇനിയും ചിലർ ചെവിപൊത്തും.
ചുരുക്കം ചിലർ പത്തുപേരോട് പറയും.
കയ്യടിച്ചാൽ കേമം;
ഇല്ലെങ്കിലും വേണ്ടില്ല.
ഇനിയും മനസ്സിലാവാത്തത്,
എന്തിനാണ് ചിലർ
മുഖം ചുളിക്കുന്നത്
എന്ന് മാത്രമാണ്!
ഭാഗ്യമോ നിർഭാഗ്യമോ,
എഴുത്തെന്നതൊരു
പകരുന്ന അവസ്ഥയേയല്ല.