‘മാതൃഭൂമി’ ചീഫ് റിപ്പോർട്ടർ ദിനകരൻ കൊമ്പിലാത്തിന്റെ പുസ്തകം ‘റൈറ്റിങ് പാഡ്’ ടി. പത്മനാഭൻ പ്രകാശനം ചെയ്തു.
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം നടന്നിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും അതിൻമേൽ ഒന്നും നടന്നില്ല. മാറിമാറി ആരു ഭരിച്ചാലും ഇനിയൊന്നും നടക്കാനും പോകുന്നില്ല -അദ്ദേഹം പറഞ്ഞു.
ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ മേയർ അഡ്വ. ടി.ഒ. മോഹനൻ പുസ്തകം ഏറ്റുവാങ്ങി. ‘മാതൃഭൂമി’ ഡെപ്യൂട്ടി എഡിറ്റർ പി.പി. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുഖ്യാതിഥിയായിരുന്നു. ‘മാതൃഭൂമി’ ബ്യൂറോ ചീഫ് കെ. ബാലകൃഷ്ണൻ പുസ്തകപരിചയം നടത്തി.