കേരളത്തിലെ സാമൂഹ്യബോധമുള്ള എഴുത്തുകാർ വർഗീയ ഭീഷണിയിൽ തന്റെ കൃതി പിൻവലിക്കാൻ നിർബന്ധിതനായ ഹരീഷ് എന്ന എഴുത്തുകാരനൊപ്പം അണിചേരുന്നകാഴ്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാം കാണുന്നത്.കൂട്ടായ്മകളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും നിരവധി പേർ ഇതിനോടകം തന്നെ ഹരീഷിനൊപ്പം ചേർന്ന് കഴിഞ്ഞു.ദേശീയ മാധയമങ്ങൾ പോലും ഈ വാർത്ത ഏറെ പ്രാധാന്യത്തോടെയാണ് നൽകുന്നത്. മുൻപ് കേരളത്തിൽ കേട്ടുകേൾവി ഇല്ലാതിരുന്ന ഒന്നാണ് ഇപ്പോൾ സംഭവിക്കുന്നത്. സംഭവത്തെക്കുറിച്ചു പത്രാധിപരും, എഴുത്തുകാരനുമായ പി കെ പാറക്കടവ് തന്റെ ഫേസ്ബുക്കിൽ കുറിച്ച വരികൾ വായിക്കാം
എഴുത്ത് / കഴുത്ത്
പി.കെ.പാറക്കടവ്
പ്രിയപ്പെട്ട പത്രാധിപർക്ക്,
ഞാനൊരു നോവലെഴുതി.
അമ്പലക്കമ്മിറ്റി പ്രസിഡണ്ടിനും
പൂജാരിക്കും കാണിച്ചു.
കുഴപ്പമില്ലെന്ന് പറഞ്ഞു.
പള്ളിക്കമ്മിറ്റി പ്രസിഡണ്ടിനും
ഇമാമിനും കാണിച്ചു.
കുഴപ്പമില്ലെന്ന് പറഞ്ഞു.
ഇടവകയിലെ വികാരിയച്ചനും
കാണിച്ചു.
കുഴപ്പമില്ലെന്ന് പറഞ്ഞു.
ഇനി അത് ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുമല്ലോ.
ഒരു പാവം എഴുത്തുകാരൻ.