എഴുത്തുകാരൻ

 

തീക്ഷ്ണതയുള്ള
വാക്കുകൾ കൊണ്ട്
മകുടം ചാർത്തിയ
അക്ഷരപ്പുര
നിർമ്മിക്കാൻ…

ഹസ്തലിഖിതം കൊണ്ടുള്ള
വചസ്സുകൾ സ്വരുക്കൂട്ടി,
ഖണ്ഡികയുടെ
മതിൽ കെട്ടിനുള്ളിൽ,
താളുകളുടെ
മേലാപ്പ് ചാർത്തി,
വാർത്തെടുക്കുന്ന
കലാകാരൻ.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here