എഴുത്തുകാരന്‍ വൈക്കം ചിത്രഭാനു അന്തരിച്ചു. ദീര്‍ഘകാലമായി സാഹിത്യകലാരംഗങ്ങളില്‍ സജീവമായിരുന്നു. രംഗകലകളെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്. അസാധാരണമായി ഒന്നുമില്ല, സ്വപ്നാടകരുടെ സംഘഗാനം, ഗാലെറി, ശിരോലിഖിതത്തില്‍ ക്ലെറിക്കല്‍ എറര്‍, മാജിക്കിന്റെ ലോകം, മാജിക് മാജിക് മാജിക്, മാജിക്-കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും, മാജിക് ഒരു പാഠപുസ്തകം, എങ്ങനെ നല്ലൊരു പാമിസ്റ്റാകാം തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നോവലുകളും കവിതകളും മാജിക്കിനെക്കുറിച്ചുള്ള പഠനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.