എഴുത്തുകാരൻ ത്യാഗരാജൻ ചാളക്കടവ്(47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്‌ച വൈകീട്ട് വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. മൃതദേഹം നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ. തിങ്കൾ രാവിലെ ഒൻപതിന് ചാളക്കടവിലെ മടിക്കൈ കലാവേദി പരസരത്ത് പൊതുദർശനത്തിന് വെക്കും. സംസ്‌ക്കാരം രാവിലെ 11ന്.
പകൽ ഗാമി (2006, പൂർണ്ണ, ശരീരസമേതം (2009, കറന്റ് ബുക്‌സ്), അനന്തരാമായണം (2010, ഇൻസൈറ്റ്), മാറ്റച്ചുരിക (2011, പുസ്തകഭവൻ ചെറുപുഴ എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹോദരങ്ങൾ: മുകേഷ്, രേഖ, ചിത്ര.