എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു

 

എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു. 17 നോവലുകളും നൂറിലേറെ ചെറുകഥകളുമെഴുതിയ സാറാ തോമസ് കേരള സാഹിത്യ അക്കാദമി പുരസ്കാരമുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നാർമടിപ്പുടവ എന്ന കൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.

മുറിപ്പാടുകൾ എന്ന നോവലാണ് പി.എ ബക്കർ മണിമുഴക്കം എന്ന പേരിൽ സിനിമയാക്കിയത്. ദേശീയ ചലച്ചിത്ര അവാർഡ് അടക്കം ഈ സിനിമ കരസ്ഥമാക്കി. ഇതിന് പുറമെ അസ്തമയം, പവിഴമുത്ത്, അർച്ചന എന്നീ നോവലുകളും സിനിമകൾക്ക് പ്രമേയങ്ങളായിട്ടുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here