കഥാകൃത്ത് എസ്. ജയേഷ് അന്തരിച്ചു

കഥാകൃത്തും വിവർത്തകനുമായ എസ് ജയേഷ് (39) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരിടത്തൊരു ലൈന്‍മാന്‍, ക്ല എന്നിവയാണ് ജയേഷിന്‍റെ പ്രധാന കൃതികള്‍.

കഴിഞ്ഞ മാസം 13ന് പനി ബാധിച്ച് ആശുപത്രിയില്‍ പോയ ജയേഷ് അവിടെ വച്ച് തല ചുറ്റി വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് സാ​രമായി പരിക്കേറ്റ ജയേഷിനെ മാതാപിതാക്കള്‍ കോയമ്പത്തൂരുള്ള ശ്രീരാമകൃഷ്ണ ആശുപത്രിയിലേക്ക് മാറ്റി.

കുറച്ചു നാള്‍ വെന്‍റിലേറ്ററിലായിരുന്നു. ജയേഷിന്‍റെ ചികിത്സക്കായി സുഹൃത്തുക്കള്‍ സഹായം തേടിയിരുന്നു.
സംസ്കാരം നാളെ പാലക്കാട്ട് നടക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here