പുരാണകഥകളുടെ പുനരാഖ്യാനത്തിലൂടെ ശ്രദ്ധേയനായ ഹിന്ദി സാഹിത്യകാരൻ നരേന്ദ്ര കോലി (81) അന്തരിച്ചു. കോവിഡ് ബാധിച്ചു വെന്റിലേറ്ററിലായിരുന്നു. ബ്രിട്ടിഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിൽ 1940ൽ ജനിച്ച അദ്ദേഹം വിഭജനത്തിനു ശേഷം ബിഹാറിലെ ജംഷഡ്പുരിലേക്കു മാറി. ഡൽഹി സർവകലാശാലയിൽനിന്നു പിഎച്ച്ഡി നേടി. 3 പതിറ്റാണ്ടോളം മോത്തിലാൽ നെഹ്റു കോളജിൽ പ്രഫസറായിരുന്നു.അൻപതിലേറെ കൃതികൾ പ്രസിദ്ധീകരിച്ചു. മിക്ക രചനകളും പാഠപുസ്തകങ്ങളായി.