1945 ജൂലൈ നാലിന് കൈതള ഉണ്ണി നീലകണ്ഠെൻറയും കെ. കാർത്യായനിയുടെയും മകനായാണ് ജനിച്ചത്. മേമുറി എൽ.പി സ്കൂൾ, കല്ലറ എൻ.എസ്.എസ് ഹൈസ്കൂൾ, തരിയോട് ഗവ ഹൈസ്കൂൾ, കോഴിക്കോട് ദേവഗിരി കോളജ്, പാലക്കാട് വിക്ടോറിയ, എറണാകുളം മഹാരാജാസ് എന്നിവിടങ്ങളിലായിരുന്നു പഠനം. കേരള സർവകലാശാലയിൽ നിന്ന് മലയാളം എം.എ രണ്ടാം റാങ്കോടെ വിജയിച്ചു.
മലയാള സാഹിത്യത്തിലെ ഗാന്ധിയൻ സ്വാധീനത്തെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. എസ്.കെ.എം.ജെ ഹൈസ്കൂൾ കൽപ്പറ്റ, മാർ അത്തനേഷ്യസ് കോളജ്, തൃശൂർ ശ്രീകേരളവർമ കോളജ്, ശ്രീശങ്കരാചാര്യ സംസ്കൃതം സർവകലാശാല തൃശൂർ പ്രാദേശിക കേന്ദ്രം എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.
1999ൽ കേരളവർമയിൽ നിന്നും വകുപ്പ് മേധാവിയായാണ് വിരമിച്ചത്. കൊച്ചി, കാലിക്കറ്റ് സർവകലാശാല സെനറ്റ്, കാലിക്കറ്റ് സർവകലാശാല മലയാള ബിരുദാനന്തര ബോർഡ്, മലയാളം-ഫൈൻ ആർട്സ് ഫാക്കൽറ്റി, മൈസൂർ സർവകലാശാല മലയാളം ബോർഡ് എന്നിവയിൽ അംഗമായിട്ടുണ്ട്.
കലിക്കറ്റ് സർവകലാശാല ബി.എ, എം.എ പരീക്ഷ ബോർഡ് ചെയർമാൻ, റിസർച്ച് ൈഗഡ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. കേരള കലാമണ്ഡലം സെക്രട്ടറിയായിരുന്നു. കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സർവ വിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട്, സൗത്ത് സോൺ കൾച്ചറൽ കൗൺസിൽ, കൈരളി പ്രസ് സഹകരണ സംഘം ഡയറക്ടർ ബോർഡ് എന്നിവയിലും അംഗമായിട്ടുണ്ട്.
കവിതക്ക് ബാലാമണി അമ്മ സിൽവർ കപ്പ് (1963), സമഗ്രസാഹിത്യ സംഭാവനക്ക് തൃശൂർ ഏയ്സ് ട്രസ്റ്റ് പ്രഥമ സാഹിത്യ പുരസ്കാരം, അയനം സാംസ്കാരിക വേദിയുടെ പ്രഥമ സാഹിത്യ പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്.
ദേശീയാംഗീകാരം നേടിയ ‘മലമുകളിലെ ദൈവം’, ‘ശക്തൻ തമ്പുരാൻ’ എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ്. എഫ്.എം കവിതകകൾ (കവിതകൾ), അകൽച്ച, അകംപൊരുൾ പുറം പൊരുൾ, ഗിൽഗമേഷ്, ചൂളിമല, പൂവുകളോട് പറയരുത്, രാമവാര്യരുടെ ഓർമ്മപുസ്തകം (നോവലുകൾ), അപ്പോളോയുടെ വീണ, കാലഘട്ടം, ചരിത്ര നോവൽ മലയാളത്തിൽ, നിരൂപകൻ്റെ വിശ്വദർശനം, ആൽഫ്രഡ് കുബിൻ- ഒരു ചന്ദ്രവംശി, ഗാന്ധിയൻ സൗന്ദര്യവിചാരം, മലയാള സാഹിത്യ ചരിത്രം (വിമർശനങ്ങൾ), മുദ്രാരാക്ഷസം, അതിനുമപ്പുറം (വിവർത്തനങ്ങൾ), സമ്പൂർണ മഹാഭാരതം, കെ. കരുണാകരെൻറ നിയമസഭാ പ്രസംഗങ്ങൾ (എഡിറ്റർ) എന്നിവയാണ് രചനകൾ.
Click this button or press Ctrl+G to toggle between Malayalam and English