മീശ നോവൽ എഴുതിയ ഹരീഷിനെതിരെ ഇപ്പോഴും സോഷ്യൽ മീഡിയ വഴിയും ഫോണിലൂടെയും ഭീഷണികളും മറ്റും തുടരുന്നുണ്ടു. നോവൽ വിവാദത്തിൽ നോവലിസ്റ്റ് ഹരീഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയയാൾ കഴിഞ്ഞ ദിവസം അറസ്റ്റിലായി. പെരുമ്പാവൂർ ഇരിങ്ങോൾ മനയ്ക്കപ്പടി വടക്കേപറക്കാട്ടിൽ സുരേഷ് ബാബുവിനെയാണ് ഇന്നലെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഉച്ചകഴിഞ്ഞ് മൂന്നിനു സുരേഷ് ബാബു നോവലിസ്റ്റ് ഹരീഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ഉടൻ തന്നെ ഹരീഷ് ജില്ലാ പോലീസ് ചീഫിനെ വിവരമറിയിച്ചു. അദേഹത്തിന്റെ നിർദേശാനുസരണം ഏറ്റുമാനൂർ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ സുരേഷ് ബാബുവിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Home പുഴ മാഗസിന്