അവൾ പൊട്ടിച്ചിരിച്ചതിന്റെ ഓർമകളോരോന്നായി ചിതറി തെറിച്ചെന്റെ മനസിന്റെ കോലായിൽ വന്നു പതിക്കുമ്പോൾ, വിറകളാർന്ന മിഴി മുനകളാൽ തടഞ്ഞു നിർത്തുന്നുണ്ട് നിന്റെ നോട്ടം.
ഒരിക്കൽ നീ പൊട്ടിച്ചിരിച്ചെന്റെ ഹൃദയവും കവർന്നെടുത്തപ്പോൾ, എന്നുള്ളം പ്രേമമെന്ന മിഥ്യയെ പേറി. നിമിഷനേരംകൊണ്ടൊരുവനെ മറവിക്കു നീ വിട്ടയച്ചപ്പോൾ, ശിഥിലമാം നിൻ ഓർമകളെന്നെ മുറിപ്പെടുത്തി.