ചിക്കാഗോ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ “Addictions Inflamed by the Pandemic’ എന്ന വിഷയത്തെ ആസ്പദമാക്കി ഫെബ്രുവരി 20-നു ശനിയാഴ്ച വൈകിട്ട് ഏഴു മണിക്ക് (സെന്‍ട്രല്‍ സമയം യു.എസ്.എ/കാനഡ, ഇന്ത്യന്‍ സമയം ഫെബ്രുവരി 21 ഞായറാഴ്ച രാവിലെ 6.30) വെര്‍ച്വല്‍ സെമിനാര്‍ നടത്തും.
പകര്‍ച്ചവ്യാധി വ്യാപനഫലമായി വ്യക്തികളില്‍ രൂപപ്പെടാവുന്ന പെരുമാറ്റ പ്രശ്‌നങ്ങളെ നിരീക്ഷിച്ചുകൊണ്ട് അവയെ എങ്ങനെ മറികടക്കാം എന്ന വിഷയത്തില്‍ പരിചയ സമ്പന്നരായ വിദഗ്ധര്‍ ക്ലാസുകള്‍ എടുത്ത് സംശയങ്ങള്‍ക്ക് മറുപടി നല്‍കും. ലൈഫ് ചലഞ്ച് ഇന്റര്‍നാഷണല്‍ സ്ഥാപകന്‍ ബിനുഷ് ജെ. മാത്യു സെമിനാര്‍ നയിക്കും. വിക്ടിംസ് അഡ്വക്കേറ്റ് മോനിക്ക സൂക്കസ്, ലൗലി വര്‍ഗീസ് എന്നിവര്‍ അതിഥി പ്രഭാഷകരായിരിക്കും. ആന്‍ ലൂക്കോസ് മോഡറേറ്ററായി പ്രവര്‍ത്തിക്കുന്ന സെമിനാറില്‍ സാബി കോലത്ത്, സാറാ ഗബ്രിയേല്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായിരിക്കും.
മാത്തുക്കുട്ടി ആലുംപറമ്പില്‍ (ചെയര്‍മാന്‍), ബഞ്ചമിന്‍ തോമസ് (പ്രസിഡന്റ്), തോമസ് ഡിക്രൂസ് (ജനറല്‍ സെക്രട്ടറി), കോശി ജോര്‍ജ് (ട്രഷറര്‍), ബീനാ ജോര്‍ജ് (വൈസ് ചെയര്‍), തോമസ് മാമ്മന്‍ (വൈസ് ചെയര്‍മാന്‍), സജി കുര്യന്‍ (വൈസ് പ്രസിഡന്റ്, അഡ്മിന്‍), രഞ്ജന്‍ ഏബ്രഹാം (വൈസ് പ്രസിഡന്റ്), തോമസ് വര്‍ഗീസ് (ചാരിറ്റി ഫോറം ചെയര്‍മാന്‍), ആന്‍ ലൂക്കോസ് (വിമന്‍സ് ഫോറം ചെയര്‍), ബ്ലസന്‍ അലക്‌സാണ്ടര്‍ (യൂത്ത് ഫോറം ചെയര്‍മാന്‍), ഫിലിപ്പ് പുത്തന്‍പുരയില്‍ (ബിസിനസ് ഫോറം ചെയര്‍മാന്‍), അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍: പ്രൊഫ. തമ്പി മാത്യു (ചെയര്‍മാന്‍), സാബി കോലത്ത്, മാത്യൂസ് ഏബ്രഹാം, ലിന്‍സണ്‍ കൈതമല, അഭിലാഷ് നെല്ലാമറ്റം, സാറാ ഗബ്രിയേല്‍ എന്നിവര്‍ ചിക്കാഗോ പ്രോവിന്‍സിന് നേതൃത്വം നല്‍കുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അമേരിക്ക റീജിയനില്‍ വിവിധ സംസ്ഥാനങ്ങളിലായി പതിനഞ്ച് പ്രോവിന്‍സുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. സെമിനാറിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
സൂം മീറ്റിംഗ് ഐഡി: 815 7113 9939
പാസ്‌കോഡ്: 446132.