വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയന് നവ നേതൃത്വം; ഇരുവിഭാഗങ്ങളും യോജിച്ചു പ്രവര്‍ത്തിക്കും

അമേരിക്കന്‍ സംഘടനാ ചരിത്രത്തില്‍ പുതിയ ഒരധ്യായത്തിനു തുടക്കം കുറിച്ച് കൊണ്ട് അമേരിക്കന്‍ റീജിയനില്‍  വേള്‍ഡ്   മലയാളി   കൗണ്‍സിലിന്റെ ഇരുവിഭാഗങ്ങളും യോജിച്ചു പ്രവര്‍ത്തിക്കുവാന്‍  സംയുക്തമായി കൂടിയ യോഗത്തില്‍ തീരുമാനിച്ചു. വിഭാഗീയതക്കതീതമായി മലയാള ഭാഷയുടെ സംരക്ഷണത്തിനും മലയാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി ഒരു പുതിയ പ്രവര്‍ത്തന ശൈലിയുമായി മുന്‍പോട്ടു പോകാന്‍ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് വേള്‍ഡ്   മലയാളി   കൗണ്‍സില്‍    ഗ്ലോബല്‍ പ്രസിഡന്റ് ഗോപാല പിള്ളയും റീജിയണല്‍ ചെയര്‍മാന്‍  പി സി മാത്യുവും യോഗത്തില്‍ ഐക്യകണ്‌േേഠ്യന പ്രഖ്യാപിച്ചു .
വേള്‍ഡ് മലയാളി   കൗണ്‍സിലിന് പുതിയ ദിശാബോധം നല്‍കികൊണ്ട് 2020  ഓഗസ്റ്റ് പതിനെട്ടിന് നടന്ന സംയുക്ത സമ്മേളനത്തില്‍ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു.
ഡാളസ് പ്രൊവിന്‍സില്‍ നിന്നും  ഫിലിപ്പ് തോമസ് ചെയര്‍മാനായുള്ള റീജിയണല്‍ എക്‌സിക്യൂട്ടീവില്‍ ന്യൂ ജേഴ്സിയില്‍ നിന്നും   സുധീര്‍ നമ്പ്യാര്‍ പ്രസിഡന്റും,   പിന്‍റ്റോ കണ്ണമ്പള്ളി സെക്രട്ടറിയും നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സില്‍ നിന്നും  സെസില്‍ ചെറിയാന്‍ സി.പി.എ  ട്രഷററുമായിരിക്കും.
 എല്‍ദോ  പീറ്റര്‍ (അഡ്മിന്‍ വി.പി ),  ഫിലിപ്പ് മാരേട്ട് (വൈസ് ചെയര്‍മാന്‍),  .വികാസ് നെടുമ്പള്ളില്‍ (വൈസ് ചെയര്‍മാന്‍), ശ്രീമതി. ശാന്താ പിള്ള ( വൈസ് ചെയര്‍ പേഴ്‌സണ്‍),   ജോണ്‍സന്‍ തലച്ചെല്ലൂര്‍ (ഓര്‍ഗനൈസഷന്‍ – വൈസ് പ്രസിഡന്റ്), .ജോര്‍ജ് .കെ .ജോണ്‍ (വൈസ് പ്രസിഡന്റ്), ഷാനു രാജന്‍ (അസോസിയേറ്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി  ചാക്കോ കോയിക്കലേത്ത് (ന്യൂയോര്‍ക്ക്),   ബോര്‍ഡ് മെമ്പറുമാരായി   പി സി മാത്യു (ഡാളസ്) , എബ്രഹാം ജോണ്‍ (ഓക്ലാഹോമ),  നിബു വെള്ളവന്താനം (ഫ്‌ളോറിഡ),   സോമന്‍ ജോണ്‍ തോമസ്  (ന്യൂ ജേഴ്സി),  ദീപക് കൈതക്കപ്പുഴ (ഡാളസ്),  ്രജോര്‍ജ് ഫ്രാന്‍സിസ് (ഡാളസ്),  എലിയാസ് കുട്ടി പത്രോസ് (ഡാളസ്), .പ്രമോദ് നായര്‍ (ഡാളസ്),  .വര്‍ഗീസ് അലക്‌സാണ്ടര്‍ (ഡാളസ്) എന്നിവരെ തിരഞ്ഞെടുത്തു.
2021-22 ഇല്‍ നടത്തപ്പെടുന്ന തിരഞ്ഞെടുപ്പില്‍  ഇലക്ഷന്‍ കമ്മീഷണര്‍മാരായി ശ്രീമതി. മേരി ഫിലിപ്പ് (ന്യൂ യോര്‍ക്ക്),  ചെറിയാന്‍ അലക്‌സാണ്ടര്‍ (ഡാളസ്) എന്നിവരെ നിയമിച്ചു. ശ്രീമതി. ശോശാമ്മ ആന്‍ഡ്രൂസ് (ന്യൂ യോര്‍ക്ക്),  . ബിജു തോമസ്, ശ്രീ. മാത്യൂസ് പോത്തന്‍ (ടോറോണ്ടോ),  മാത്തുക്കുട്ടി ആലുംപറമ്പില്‍ (ചിക്കാഗോ), . മാത്യു തോമസ് (ഫ്‌ളോറിഡ),  വര്‍ഗീസ് കെ. വര്‍ഗീസ് (ഡാളസ്),   ജെറിന്‍ നീതുക്കാട്ട് (ടോറോണ്ടോ),   ജോമോന്‍ ഇടയാടിയില്‍ (ഹൂസ്റ്റണ്‍),   റോയ് മാത്യു (ഹൂസ്റ്റണ്‍),   മാത്യു മുണ്ടക്കല്‍ (ഹൂസ്റ്റണ്‍), ഡോ. അനൂപ് പുളിക്കല്‍ (ഫ്‌ലോറിഡ), ശ്രീമതി. ത്രേസ്യാമ്മ നാടാവള്ളി,  പുന്നൂസ് തോമസ് (ഒക്ലഹോമ),  തോമസ് വര്ഗീസ് (മെരിലാന്‍ഡ്), ജെയിംസ് കിഴക്കേടത്ത് (ഫിലാഡല്‍ഫിയ) മുതലായവര്‍ വിവിധ ഫോറങ്ങളില്‍ പ്രവര്‍ത്തിക്കും.
ഒരു റീജിയന്‍ ഒരു വേള്‍ഡ് മലയാളി കൌണ്‍സില്‍ എന്ന ഐക്യ ബോധത്തോടെ സമൂഹത്തില്‍ ഒരു ചലനം ഉണ്ടാക്കുക എന്നതാകണം പുതിയ കമ്മിറ്റിയുടെ ലക്ഷ്യം. അതിനുവേണ്ടി  ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ ചെയര്‍മാന്‍  ഫിലിപ്പ് തോമസ് ആഹ്വാനം  ചെയ്തു.
സാമൂഹിക പ്രതിബദ്ധതയോടെ പുതുതലമുറയെ മുഖ്യ ധാരയിലേക്ക് എത്തിക്കാന്‍ ഉതകുന്ന പരിപാടികളായിരിക്കും  ഈ കമ്മിറ്റിയുടെ പരിഗണനയിലുഉള്ളതെന്ന് റീജിയണല്‍ പ്രസിഡന്റ് സുധീര്‍ നംബ്യാരും സെക്രട്ടറി  പിന്‍റ്റോ കണ്ണമ്പള്ളിയും  പറഞ്ഞു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്ഥാപിതമായ ആദര്‍ശങ്ങള്‍ക്കു കരുത്തുപകരുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ പുതിയ ഭരണസമിതിക്ക് ആവട്ടെ എന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്ഥാപക നേതാക്കളും രക്ഷാധികാരികളുമായ ഡോ. ജോര്‍ജ് ജേക്കബും  ജോര്‍ജ് ആന്‍ഡ്രൂസും ആശംസകള്‍ അറിയിച്ചു.
അമേരിക്കന്‍ റീജിയന്‍റെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്ലോബല്‍ ചെയര്മാന്‍  ഡോ. പി .എ ഇബ്രാഹിം ഹാജി, ഗ്ലോബല്‍ വൈസ് പ്രസിഡന്റ്  .ജോണ്‍ മത്തായി, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ വിജയലക്ഷ്മി, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി   ജോര്‍ജ് മേടയില്‍, ഗ്ലോബല്‍ ട്രഷറര്‍ തോമസ് അറമ്പന്‍കുടി എന്നിവര്‍ എല്ലാ ഭാവുകങ്ങളും നേര്‍ന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here