ലോക സാഹിത്യത്തിൽ ഇന്ന്

 

images-1

തകരച്ചെണ്ടയുടെ താളം

സർവവും ശിഥിലമാകുന്നു(Things fall apart) എന്ന ഒറ്റ നോവൽ കൊണ്ടു തന്നെ ലോക സാഹിത്യത്തിൽ തന്റെ ശക്തമായ പ്രതിഭ തെളിയിച്ച എഴുത്തുകാരനാണ് ചിനുവ അചെബെ.   കവിയും ,നോവലിസ്റ്റുമായ ഈ എഴുത്തുകരൻ ആഫ്രിക്കൻ പാരമ്പര്യത്തിൽ നിന്നുമാണ് തന്റെ രചനകൾക്കുള്ള ഇന്ധനം കണ്ടെത്തിയത്.

1930 നവംബർ 16 ന് നൈജീരിയായിൽ ജനിച്ച അച്ചേബെ ആധുനിക ആഫ്രിക്കൻ സാഹിത്യത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട എഴുത്തുകാരനാണ്. പ്രഫസർ,നിരൂപകൻ എന്നീ നിലകളിലും കഴിവ് തെളിയിച്ച ഈ ബഹുമുഖ പ്രതിഭ ആഫ്രിക്കൻ സാഹിത്യത്തെ ലോകശ്രദ്ധ യിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

സർവവും ശിഥിലമാകുന്നു, നഷ്ടമാകുന്ന സ്വാസ്ഥ്യം, ദൈവത്തിന്റെ അമ്പ് എന്നിവയടങ്ങിയ ആഫ്രിക്കൻ നോവൽത്രയമാണ് അച്ചേബെയുടെ മാസ്റ്റർപീസായി  കണക്കാക്കപ്പെടുന്നത്  ആഫ്രിക്കയുടെ പാരമ്പര്യവും,പ്രകൃതിയും,വിശ്വാസങ്ങളുമാണ് അച്ചേബെ തന്റെ കൃതികളിലൂടെ പങ്കുവെക്കാൻ ശ്രമിച്ചത്.

ഇഗ്ബൊ വർഗക്കാരുടെ വാമൊഴി കഥകളോട് ഈ എഴുത്തുകാരന്റെ രചനകൾക്ക് വലിയ കടപ്പാടുണ്ട്. സമ്പന്നമായ ആഫ്രിക്കൻ നാടോടി പാരമ്പര്യത്തിന്റെ ശക്തമായ അടിത്തറ യിലാണ് അച്ചേബെ തന്റെ കൃതികൾ രചിച്ചത്.കഥയിലേക്ക് നാടോടി കഥകൾ ഇഴചേർക്കുന്ന രീതി ആദ്യ കാലം മുതൽ തന്നെ കാണാം.പരമ്പര്യത്തിൽ തന്നെ നിൽക്കാതെ അതിന്റെ സ്വാഭാവികവും,അസ്വാഭാവികവുമായ പരിണാമത്തെ കൂടി പരിശോധിക്കാൻ എഴുത്തുകാരൻ ശ്രമിക്കുന്നുണ്ട്.2007ലെ മാൻ ബുക്കർ സമ്മാനമടക്കം നിരവധി ദേശിയ അന്തർദേശീയ ബഹുമതികൾ തന്റെ ജീവിത കാലത്ത് അദ്ദേഹം സ്വന്തമാക്കി.

2013 മാർച്ചിൽ 82 മത്തെ വയസ്സിൽ അമേരിക്കയിൽ വെച്ച് മരിക്കുമ്പോളും എഴുത്തിനോടുള്ള അടങ്ങാത്ത തീ ആ കറുത്ത ശരീരത്തിൽ കെട്ടടങ്ങിയിരുന്നില്ല.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English