ലോക പുസ്തകോത്സവം ജനുവരി 6 മുതൽ 14 ന്യൂ ഡൽഹിയിൽ വെച്ച് നടക്കുമ്പോൾ അതൊരു ഹരിത സംരംഭം ആക്കാനുള്ള നീക്കം ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ട്. ലോകത്ത് കാലാവസ്ഥാ വ്യതിയാനം ഇത്ര ഭീകരമാകുന്നതിന് മുൻപ് ഭാരതീയ പ്രാചീന സംസ്കാരത്തിൽ പ്രകൃതി സ്രോതസ്സുകളുടെ സംരക്ഷണവും , പരിപാലനവും എത്രമാത്രം പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന വിഷയത്തിൽ നിന്നാവും പുസ്തകോത്സവത്തിന്റെ തീം രൂപപ്പെടുന്നത്.
45 വർഷമായി നടന്നു വരുന്ന പുസ്തകോത്സവം ഇതൊനൊടകം തന്നെ അന്താരാഷ്ട്ര ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. സർക്കാരിന്റെ കീഴിലുള്ള നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യയാണ് പരിപാടി സംഘടിപ്പിക്കുന്നത്.ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പുസ്തക പ്രസാധകർ മേളയിൽ പങ്കെടുക്കും.മാറിയ കാലഘട്ടത്തിൽ പുസ്തകങ്ങളുടെ വായനയും,വിപണിയും മെച്ചപ്പെടുത്തുക എന്നതാണ് പുസ്തകോത്സവത്തിന്റെ ലക്‌ഷ്യം.