മലയാളത്തിൽ സ്ത്രീകളുടെ യാത്രകൾ അധികം എഴുതപ്പെട്ടിട്ടില്ല.നിലനിൽക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയിൽ സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യാനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടാവാം ഇത് .പുരുഷന്റെ യാത്രകൾ പലപ്പോഴും അപൂർണ്ണമാകുന്നതും ഇവിടെയാണ്.സ്ത്രീക്കുമാത്രം സാധ്യമാകുന്ന വീക്ഷണ കോണിലൂടെ യാത്രകളെ ഇവിടെ പരിശോധിക്കുന്നു.
പരിസരം കാണുവാനും അവിടത്തെ ജീവിതം വിവരിക്കുവാനും സ്ത്രീകള്‍ താത്പര്യപ്പെടുമ്പോള്‍ പുരുഷന്മാര്‍ ഹോട്ടലുകളെക്കുറിച്ചും മദ്യശാലകളെക്കുറിച്ചും പെണ്ണുങ്ങളെക്കുറിച്ചും എഴുതുന്നു. മുന്‍പേ യാത്രചെയ്ത സ്ത്രീകളുടെ ചാരിത്ര്യ വിശുദ്ധിക്ക് കോട്ടം സംഭവിച്ചിട്ടുള്ളതിനാലാണ് യാത്രയ്ക്കിടയില്‍ ദുരന്തങ്ങളുണ്ടാവുന്നത് എന്ന അന്ധവിശ്വാസവും പരത്തുന്നു.
സ്ത്രീകളുടെ യാത്രകളും യാത്രാവിവരണങ്ങളും എങ്ങനെ വ്യത്യസ്തമാകുന്നു എന്ന അന്വേഷണം. പെണ്‍യാത്രകളുടെ എഴുതപ്പെടാതെപോയ ചരിത്രം അനാവരണം ചെയ്യുന്ന പഠനഗ്രന്ഥം.കല്യാണിക്കുട്ടിയമ്മ, ലളിതാംബിക അന്തര്‍ജനം സുജാതാദേവി, പി. വത്സല, സാറാ തോമസ്, അനിത തമ്പി, കെ.എ. ബീന, ബോബി അലോഷ്യസ്, വത്സലാ മോഹന്‍, രാജനന്ദിനി തുടങ്ങിയവരുടെ
യാതാക്കുറിപ്പുകളും.
പ്രസാധകർ മാതൃഭൂമി
വില 208 RS