ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയും കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര വനിതാ ചലിച്ചിത്രോത്സവം ജനുവരി 21 മുതൽ 25 വരെ കോഴിക്കോട് ടാഗോർ തിയേറ്ററിൽ നടക്കുന്നതാണ്.വിദേശ ചിത്രങ്ങളും ഇന്ത്യൻ ചിത്രങ്ങളും മലയാള ചിത്രങ്ങളും ഉൾപ്പെടെ സത്രീകൾ സംവിധാനം ചെയ്ത 25 സിനിമകൾ പ്രദർശിപ്പിക്കും .ഒപ്പൺ ഫോറം,സെമിനാറുകൾ തുടങ്ങിയവയും ഇതോടനുബസിച്ച് ഉണ്ടായിരിക്കും.ഡെലിഗേറ്റ്സിനു മാത്രമായിരിക്കും പ്രവേശനം.
ഡെലിഗേറ്റ് ഫീ – സത്രീകൾക്ക് 200 രൂപയും പുരുഷൻമാർക്ക് 300രൂപയുമാണ്.ആനക്കുളത്തുള്ള കോർപറേഷൻ സാംസ്ക്കാരിക നിലയത്തിൽ പ്രവർത്തിക്കുന്ന ചലച്ചിത്ര അക്കാദമി റീജിനൽ സെന്ററിൽ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.