ഉണ്ണി.ആറിന്റെ ‘പെണ്ണും ചെറുക്കനും’ വെള്ളിത്തിരയിൽ; രാജീവ് രവി അവതരിപ്പിക്കുന്ന ആന്തോളജിയായ ‘ആണും പെണ്ണും’ തിയറ്ററുകളിൽ

 

 

രാജീവ് രവി അവതരിപ്പിക്കുന്ന ആന്തോളജിയായ ‘ആണും പെണ്ണും’ തിയേറ്ററുകളിലെത്തി. മൂന്നു കഥകളെ ആസ്പദമാക്കി മൂന്ന് ഹ്രസ്വചിത്രങ്ങളാണ് ആണും പെണ്ണും.

 

ആഷിക് അബു ഒരുക്കുന്ന ‘റാണി’ എന്ന ചിത്രത്തിൽ റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർക്കൊപ്പം നെടുമുടി വേണു, കവിയൂർ പൊന്നമ്മ, ബെന്നി പി. നായരമ്പലം എന്നിവരും അണിനിരക്കുന്നു. ആർ. ഉണ്ണി ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ഉണ്ണിയുടെ ‘പെണ്ണും ചെറുക്കനും’ എന്ന കഥയിൽ നിന്നാണ് ഈ ചിത്രം പിറവിയെടുക്കുന്നത്. ഡിസി ബുക്സാണ് കഥ പുസ്തകരൂപത്തില് പ്രസിദ്ധീകരിച്ചത്. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here