പൊള്ളുന്ന വെയിലേറ്റ് ജീർണമായി ജഢം നിലം പതിച്ചിരുന്നു.
കൂടി നിന്ന കാണികളുടെ പെരുവിരൽ കണക്കെ, സ്പർശം നടത്തി രക്തം എങ്ങും പരന്നിരുന്നു….
ചോര വാർന്നു കിടന്ന മനുഷ്യന്റെ കൂടെനിന്ന് ചിത്രങ്ങൾ മൊബൈലിൽ പകർത്തിയ വമ്പന്മാർ
കുടുലതയാർന്ന പാപികൾ,
കാലന്റെ കണക്കെ, പൊലിയുന്ന ആ ജീവിനെ നോക്കി നിന്നു.
ഇടവും വലവും ഒരിറ്റ് ശ്വാസത്തിനായ് പിടയുന്ന
ജീവന്റെ കണ്ണുകൾ എങ്ങും പരതി നോക്കി.