അറിയാതെ

നേർവഴി
കാട്ടി നീളെ പരന്ന്
ശീതളമായതു വരും
പുഴമധ്യത്തിലെ പാറയിലിരുന്നാലും
താഴ്വരയ്ക്കരികിലെ കുന്നിൻമുകളിൽ നിന്നാലും
അറിയാതെയതു ഒഴുകിയെത്തും
നഗ്ന നേത്രങ്ങൾക്കപ്പുറമായ്‌
മറവികൾക്കു പിറകിലുമായ് അറിയാതെ തഴുകി തലോടി
കരളിൻെറ മണിനാദമുണർത്തി
സ്വപ്‌നങ്ങൾ പച്ചപ്പണിയിക്കും.
ഉയരങ്ങൾ കുന്നുകളോടുപമ ചെയ്ത
ഭാവനയുണർന്നതങ്ങനെ
കാളിദാസൻെറ വർണ്ണനയും
കവിമനോഹാരിതയും  അതിലുദ്ധരിച്ചു.
സന്ധ്യയുടെ വീഞ്ഞും പ്രഭാത തീർത്ഥവും
ദിവ്യതയായതിൽ നിറയാം
അറിയാതെ തമ്മിൽ രമിച്ചു പോകുംപോലെ
അതിലെല്ലാം ധ്യാനനിരതമാകുന്നു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here