നാളുകൾക്കു ശേഷം മനസ്സിന്റെ കണ്ണാടിയിൽ
ഞാൻ എന്നെത്തന്നെ കണ്ടു,
ഞാൻ പ്രജ്ഞ നഷ്ടപെട്ട അന്ധകാരത്തിലെ നിഴൽ
ഞാൻ വസന്തത്തിന്റെ അടർന്നു വീണ കണിക പോലെ
ഞാൻ ഉറങ്ങാത്ത, ഉറക്കത്തിന്റെ കാവൽക്കാരൻ
ഞാൻ ഉത്ഖണ്ഠയൊടെ മുന്നിൽ നോക്കുന്നു –
മനസ്സാക്ഷിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഭാരം
എല്ലാ ഭാരവും ചുമന്ന് ഞാൻ ഇവിടെ ഇരിക്കുന്നു
എല്ലാ വാതിലുകളും അടച്ചു, കണ്ണുകളെ ഞാൻ അന്ധമാക്കി.
എല്ലാം വിസ്മരിക്കാനുള്ള വരത്തിനായ്
ഈ കാലമത്രയും ഞാൻ പ്രാർത്ഥിച്ചു
ഒരു വലിയ ഹൃദയത്തിൽ നിരാശനായി
ഇരുട്ടിനെ ചിറകുകൾ മുറിച്ചു ഞാൻ ബന്ധിച്ചു
കാഴ്ചകളെ മേഘപടലം മറക്കുന്നു
മുൻകൂട്ടി തീരുമാനിച്ച തീരുമാനങ്ങളിൽ നിന്ന്
ഇന്ന് ഞാൻ വിട്ടുനിൽക്കുന്നു.
വരുമാനമില്ലാതെ ഇന്ന് ഇരുട്ടിൽ തനിച്ചാണ്
ഞാൻ നിരാശയുടെ വല വീശിയെറിഞ്ഞു
ഒരു സാന്ത്വന സ്പർശത്തിനായ് കൊതിക്കുന്ന
വിഷാദമുള്ള ഹൃദയങ്ങൾ മാത്രം ചുറ്റും
ഈ ജീവിതം വളരെ വര്ണാഭമായിരുന്നു
ഇന്ന് ആ ലാളിത്യം എവിടെയോ പോയ്മറഞ്ഞിരിക്കുന്നു
കണ്ണുകളിലെ സത്യം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു
ആകാശത്തിന്റെ നീലമ മറച്ചു കരിംകാർമേഘങ്ങൾ
സ്വപ്നങ്ങളിൽ ഞാൻ വിളക്ക് തെളിയിക്കുന്നു
ഇത് മന്ദഗതിയിലുള്ള സമയമാണ്,
പാദങ്ങൾ വാഗ്ദാനത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങളിൽ തേടും
എനിക്ക് ഓടാൻ ആഗ്രഹമുണ്ട്,
പക്ഷെ, പാതയ്ക്ക് മുമ്പിലെ തീവ്ര പ്രകാശം
ഞാൻ കൈ വിരലുകളാൽ കണ്ണുകൾ മൂടി.
കൺതുറന്നു ഒന്ന് ആകാശത്തേക്ക് നോക്കൂ
കാർമേഘങ്ങൾ മാഞ്ഞ നീലാകാശം
കണ്ണുകളിൽ രക്തരൂക്ഷിത പൂക്കളില്ല
പക്ഷികൾ വഴി അറിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നു
നിത്യമായ പ്രതീക്ഷയുടെ ഒരു പുലരി –
ഞാൻ വീണ്ടും മുന്നിൽ കാണുന്നു
അനുവദിക്കാതെ, ആര് കഴിയുന്നത്ര ശ്രമിചാലും
കയ്പേറിയ കാലാവസ്ഥ കടന്നുപോവുക തന്നെ ചെയ്യും
സമയം നല്ലതായിതീരും
കയ്പേറിയ ഈ അവസ്ഥ കടന്നുപോവുക തന്നെ ചെയ്യും