ഏഴിലം പാലയ്ക്കു ചുവട്ടിൽ
പാദസ്വരത്തിന്റെ ശബ്ദം..
എന്താണെന്ന് അറിവാൻ
ഞാൻ കതകു തുറന്നൊന്നു
നോക്കി…
മന്ദം മന്ദം ഞാൻ നടന്നു..
അതാ മന്ദഹാസം കേട്ടു..
കൈ കാലുകൾ വിറച്ചു..
എൻ മേനി മുഴുവൻ വിയർത്തു..
ഭയം എന്നെ മൂടി..
ഞാൻ അലറി കരവാൻ തുടങ്ങി..
വെളുത്ത സാരിയുടുത്ത
വെളുവെളുത്തൊരു സ്ത്രീ..
വെളുത്ത ചുവന്ന കവിളുമായി
വെറ്റില പാക്ക് ഒന്നു ചോദിച്ചു
എന്നരികിൽ വന്നോന്നു നിന്നു..
അയ്യോ ഞാനൊരു പാവം, വെറ്റില
ഒന്നുമെൻ കൈയിൽ ഇല്ല,
അച്ഛനും അമ്മയും ഞാനുമടങ്ങുന്ന
നാലംഗ കുടുംബം., എന്നു പറയുന്ന
സമയം ഞാൻ കിടക്കയിൽ
ഞെട്ടി യുണർന്നു, ലൈറ്റിട്ടപ്പോൾ സമയം
നാലു മണിയാവാൻ അഞ്ചു മിനിറ്റ്…