“വിജയം അതെന്താണെന്റെച്ഛാ?? ”
കൊച്ചു മകനിൽ ഉതിർന്നൊരാ ചോദ്യം
“വിജയം അതു തൻഹൃദയം പറയും”
ചൊല്ലി പറയുന്നൂ….. അച്ഛൻ!!
അരുകിലിരുന്നൊരാ കൊച്ചുമകന്റെയീ
ചോദ്യത്തിലൊന്നു മുഴുകീ …….കുഞ്ഞു
കുസൃതികൾ ഓർത്തോർത്തു കൊണ്ടെന്നും
അച്ഛന്റെ മാനസം മന്ദസ്‌മിതം
പിഞ്ഞാണമൊക്കെ കഴുകി അടുക്കു-
ന്നൊരമ്മയ്ക്കരുകിലാണച്ഛൻ
കുഞ്ഞുമകന്റെയീ ചോദ്യത്തിനുത്തരം
അമ്മയും, ഓതീ… ഹൃദയം
ഓരോ ഉരുളകളെണ്ണിക്കഴിച്ചു
കൊണ്ടൊരോരോ ചോദ്യമായുണ്ണീ…..
മറുപടി ചൊല്ലുന്നൊരച്ഛൻ അരുകിലായ്
ആഹ്ളാദം പൂണ്ടൊരാ ബാല്ല്യം
ഒടുവിലാ ചോദ്യമായെത്തുന്നൊരുണ്ണിതൻ
വദനം വിടർന്നതു കണ്ടപാടെ …..
അച്ഛന്റെ ഹൃദയം കവർന്നൊരാ ഉത്തരം
ഉണ്ണി തൻമൊഴിയായ് തുളുമ്പിയത്രേ ….
“ശോഭനമായൊരീ അച്ഛന്റെ ഹൃദയ-
മാണത്രേ….യീയുണ്ണിക്കു വിജയം തുള്ളിത്തുളുമ്പുമീ അച്ഛന്റെ ഹൃദയം
വിജയം നിറഞ്ഞൊരാ ഹൃദയം!!