ഇരയാകേണ്ടി വന്നവർക്ക് ഐകദാർഢ്യവുമായി നടത്തുന്ന ഫോട്ടോ പ്രദർശനമാണ് ‘ചിറകുകൾ’. നീലിമ പ്രവീൺ, ഡോ.ജിസി എൻ, ഷഹനാസ് അഷ്റഫ്, ജിസ്ന പി, ആതിര, ഫൈറോസ് ബീഗം, പ്രിൻസി, ശാന്തികൃഷ്ണ, റോഷ്നി കെ.വി, ആര്യ, ടീന മരിയ, മൊഹമ്മദ് എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉള്ളത്.
കോഴിക്കോട് ന്യൂ വേവ് ഫിലിം സ്കൂളിൽ വെച്ച് നടക്കുന്ന പ്രദർശനം 26 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ഉദ്ഘാടനം ചെയ്യുന്നത് അഭിനേത്രി സുനിത ദിനേഷ് ആണ്.
ജൂൺ 26 മുതൽ ജൂലൈ 6 വരെ, ഉച്ചക്ക് 2.00 മണി മുതൽ രാത്രി 8.00 മണി വരെയാണ് പ്രദർശനസമയം.