മുരളുന്ന കാറ്റ്

ഷെല്ലിയുടെ മൃത സഞ്ജീവനിയുടെ
കാറ്റെവിടെ ?
ജീവനുള്ള ഹൃദയത്തിൻ
ജീവിതം നിലയ്ക്കുമ്പോൾ
ചുണ്ടിനു ചൂടാനൊരു
ജീവരാഗമതിലുണ്ട്.
നാവുകളുറങ്ങവേ
വാക്കിൻ മുനയുള്ള പൂവമ്പുകൾ
ഉണർത്തുവാൻ
ജീവനുള്ളൊരു ഹൃദയമിന്നുമതിൽ
ഒളിമങ്ങിയുണ്ട്.
നിത്യജ്ഞാനത്തിൻ മണിനാദംപോലെ
മുരളുമാ കാറ്റിനെയറിഞ്ഞാൽ
ഉച്ചത്തിൽ കലപിലകൊണ്ട്
അകന്നതെന്തും
തരളമായിത്തീർനൊന്നുചേരുന്നു
കരിയിലകൾക്കുള്ള മറുപടിപോലെ
മൃതസഞ്ജീവനിയുടെ ഗീതമതിനുണ്ട്.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

2 COMMENTS

  1. ഷെല്ലിയുടെ മൃതസഞ്ജീവനി എന്നതിന്റെ സാംഗത്യം ഒരു അടിക്കുറിപ്പായി നൽകിയാൽ നന്നായിരുന്നു എന്ന് തോന്നുകയാണ്.

    • മൃതസഞ്ജീവനി മരിച്ചതിനെ ജീവിപ്പിക്കുന്നു .ഷെല്ലി കവിത്വത്തെ ലോകനന്മയുടെ ആധാരമായിട്ടാണ് എടുത്തിട്ടുള്ളത് കവിതയില്ലാതെ സ്നേഹമില്ല പ്രണയമില്ല ഹൃദയത്തിനു സൗന്ദര്യമുണ്ടാവില്ല .ഇങ്ങനെ
      ഹൃദയം ജഡമായ് തീരുന്നു .അദ്ദേഹത്തിന്റെ കാല്പനിക സൗന്ദര്യം ആത്മാവിനെ തിരിച്ചു തരുന്നു

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here