അറവുശാലയ്ക്കു മുന്നിലെ മരക്കുറ്റിയിൽ കെട്ടിയിട്ടിരിക്കുന്ന പോത്തിനെ കണ്ടപ്പോൾ കാക്കയ്ക്കു സഹതാപം തോന്നി. പാവം, നാളെ നേരം പുലരുമ്പോൾ ……
കാക്ക പതുക്കെ പോത്തിൻ്റെ സമീപത്തേയ്ക്കു ചെന്നു.
” ചങ്ങാതീ, നിന്നെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത് എന്തിനാണെന്ന് അറിയാമോ?”
പോത്ത് അതിനു മറുപടി പറയാതെ മുന്നിൽ കിടന്നിരുന്ന പുല്ലു തിന്നുന്നതിൽ ശ്രദ്ധിച്ചു. വളരെ നാളുകൾക്കു ശേഷമാണ് അവൻ വാടാത്ത പുല്ലു കാണുന്നത്. ”
കാക്ക തുടർന്നു:
“ചങ്ങാതീ, എങ്ങനെയെങ്കിലും രക്ഷപ്പെടാൻ നോക്ക്. അല്ലെങ്കിൽ നാളെ ഈ നേരത്ത് ആളുകൾ നിന്നെ നിന്നുണ്ടാവും.”
പോത്ത് തീറ്റ നിർത്തി മുഖമുയർത്തി.
” അറിയാം. നാളെ എൻ്റെ കഴുത്തിൽ കത്തിവീഴും. എന്നു വച്ച് ഇപ്പോൾ എൻ്റെ മുന്നിലുള്ള പച്ചപ്പുല്ലും തെളിനീരും ഞാനെന്തിനു കാണാതിരിക്കണം.”
പോത്തു പറയുന്നതിൽ കാര്യമുണ്ടെന്ന് കാക്കയ്ക്കുക്കു തോന്നി. അവൻ പിന്നെ, പോത്തിനെ ഉപദേശിക്കാൻ നിൽക്കാതെ അറവുശാലയ്ക്കു പിന്നിലേയ്ക്കു പറന്നു.
*
നല്ല കഥ.
ആലോചനാമൃതം