പതിവ് പോലെ , രാവിലെ നടക്കാനിറങ്ങിയ മുല്ല നസ്രുദ്ദീന്റെ തലക്ക് ഒരാള്‍ , ഒരു കാരണ വുമില്ലാതെ ഒരടി കൊടുത്തു. പ്രശ്നമായി , കേസായി , കേസ് കോടതിയിലെത്തി. അവസാനം നഷ്ടപരിഹാരമായി ഒരു ചെമ്പ് നാണയം മുല്ലക്ക് നല്കാന് വിധിയായി. ഇതില്‍ കുപിതനായ മുല്ല വിധി നടപ്പിലാക്കിയ ജഡ്ജിയുടെ തലക്ക് ഒരടി കൊടുത്ത് തനിക്ക് ലഭിക്കാന്‍ പോകുന്ന ആ ചെമ്പ് നാണയം ജഡ്ജിയോട് എടുത്തോളാന്‍ പറഞ്ഞ് സ്ഥലം വിട്ടു.
ബാബരി മസ്ജിദ്, രാമ ജന്മഭൂമി കേസിലെ വിധി ന്യായവിധി അല്ലെങ്കിലും ചരിത്ര വസ്തുതകളോടുള്ള അനാദരവ് ആകുമെങ്കിലും കലാപകാരികളെ ചെറുക്കാന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാറല്ല പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാറാണ് കേന്ദ്രം ഭരിക്കുന്നതെന്നതിനാല്‍ കലാപമുണ്ടാകാതിരിക്കാന്‍ സുപ്രീം കോടതിക്ക് ഇങ്ങിനെ വിധിക്കാനേ കഴിയുമായിരുന്നുള്ളൂ.
ബഹുഭൂരിപക്ഷമാളുകളും വിധിയെ സ്വാഗതം ചെയ്യുന്നുവെന്നിരിക്കെ അഭിപ്രായ പ്രകടനങ്ങളിലും പ്രതികരണങ്ങളിലും മതസാഹോദര്യത്തിന്റെ ലാഞ്ചനകള്‍ കാണാമെന്നിരിക്കെ ഹിന്ദുവും മുസ്ലിമും ഒന്നാണ് ആരും വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്തിട്ടില്ലെന്നും പറയുന്നത് രാമ ജന്മഭൂമിക്ക് വേണ്ടി വാദിച്ചവരുടെ ഹൃദയാന്തരങ്ങളില്‍ നിന്നുള്ള വചനമാണെങ്കില്‍ പ്രസ്തുത സ്ഥലത്ത് തന്നെ ബാബരി മസ്ജിദും രാമക്ഷേത്രവും നിര്‍മ്മിച്ച് കൊണ്ട് , ഇരുകൂട്ടര്‍ക്കും സ്വാതന്ത്ര മായ ആരാധനക്കുള്ള അവസരമുണ്ടാക്കിക്കൊണ്ട് ഇന്ത്യയെ മതസാഹോദര്യത്തിന്റെ പൂങ്കാവനമാക്കി മാറ്റാനും വിശ്വാസികളാകുന്ന പൂങ്കുയിലുകള്ക്ക് വന്ന് ആത്മീയ ഗാനമാലപിക്കാനുമുള്ള അവസരമുണ്ടാക്കാന്‍ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ഹിന്ദുവും മുസ്ലിമും ഒന്നാണെന്നും പറയുന്നവര്‍ മുന്നോട്ട് വരുമോ..? അതുവഴി സുപ്രീം കോടതിയുടെ നിസ്സഹായത മനസ്സിലാക്കി സജ്ജ നങ്ങളും അവരുടെ വിശാല മനസ്സുകളുമാണ് ഏറ്റവും വലിയ കോടതിയെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമോ..?