എന്തുകൊണ്ട് സാഹിത്യം

 

11988205_1015572438463922_6997496868105853954_nഎന്തുകൊണ്ട് സാഹിത്യം എന്ന് സാഹിത്യത്തിൽ താല്പര്യമില്ലാത്ത പലരും ചോദിക്കുന്ന കാര്യമാണ്. എന്താണ് അതിന്റെ ആവശ്യം എന്നും എങ്ങനെയാണു അത് മനുഷ്യന് പ്രയോജനം ചെയ്യുന്നതെന്നും അവർക്കു ഒരിക്കലും മനസിലാക്കാനാവുന്നില്ല. ഈ വിഷയത്തിൽ കവിയും നോവലിസ്റ്റുമായ എൻ പ്രഭാകരന്റെ കുറിപ്പ് കാണാം
സാഹിത്യവായനയും ചർച്ചയുംആവശ്യമില്ല,ദർശ നങ്ങളൊന്നും ആവശ്യമില്ല,ശുദ്ധശാസ്ത്രം തന്നെ അനാവശ്യമാണ് എന്നിങ്ങനെയുള്ള ആശയങ്ങൾ അവതരിപ്പിക്കുന്ന ആളുകൾ തങ്ങൾ ഒറ്റപ്പെട്ടു പോയേക്കുമോ എന്ന് ഭയപ്പെടേണ്ടതില്ല.ആധു നികോത്തര കാലത്ത് ആഗോളതലത്തിൽ പ്രചരി പ്പിക്കപ്പെട്ടു വരുന്ന ആശയങ്ങൾ തന്നെയാണ് ഇവ.ഭാഷയും സാഹിത്യവും വെറുതെ പഠിപ്പിച്ചു വിടരുത്‌ ;അവയുടെ പഠനം ഫങ്ഷണൽ ആക്കിയേ പറ്റൂ,ടൂറിസം ഇൻഡസ്ട്രിയോട് ബന്ധിപ്പിച്ചുകൊണ്ടു മാത്രമേ ചരിത്രം പഠിപ്പി ക്കേണ്ടതുള്ളൂ,തൊഴിൽ ഉറപ്പുവരുത്താത്ത ഒരു വിഷയവും ഉന്നതവിദ്യാഭ്യാസ രംഗത്ത് നില നിൽക്കരുത്, ഫിലോസഫി, സൈക്കോളജി തുട ങ്ങിയ വിഷയങ്ങളേക്കാൾ എത്രയോ ഉയരെ നിൽ ക്കുന്നവയാണ് ഹോട്ടൽ മാനേജ്‌മെന്റ്,ബിസിനസ് സയൻസ് തുടങ്ങിയവ,ജീവിതത്തിന്റെ ഭൗതിക ഗുണനിലവാരം മെച്ചപ്പെടുത്താൻ നേരിട്ട് സഹായകമാവുന്ന ശാസ്ത്രഗവേഷണങ്ങൾ മാത്രമേ ആവശ്യമുള്ളൂ,അല്ലാതുള്ളവയ്ക്കുവേണ്ടി വ്യക്തികളും സർക്കാരും പണം പാഴാക്കരുത് എന്നൊക്കെയുള്ള പറച്ചിലുകൾ കേൾക്കൻ തുടങ്ങിയിട്ട് കുറച്ചു കാലമായി .

പക്ഷേ,ഈ നിലപാടിനെ സകലമാന ജനങ്ങളും സർവാത്മനാ പിന്തുണച്ചുകൊള്ളും എന്ന് പ്രതീക്ഷിച്ചു കളയരുത്.ഫ്രഞ്ച് ഭാഷയിലെ ആദ്യ നോവൽ പോലുള്ള സാഹിത്യകൃതികൾ പഠിപ്പിക്കുന്നതിനെ പ്പറ്റി ഫ്രഞ്ച് പ്രസിഡന്റ് തന്നെ പരിഹസിച്ചു പ്രസംഗിച്ചതിനെതിരെ 2008-9 ൽ ഫ്രാൻസിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുമെല്ലാം ഒന്നിച്ചാണ് രംഗത്തിറ ങ്ങിയത്.
വിപണിയും സാങ്കേതിക വിദ്യയും ജീവിതത്തിനു മേൽ ആധിപത്യം സ്ഥാപിക്കുമ്പോൾ, വിപണി യുമായും സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ വികാസങ്ങളുമായും നേരിട്ട് സൗഹൃദം പുലർത്താ ത്ത വിഷയങ്ങൾ നിലനിന്നു കൂടാ,ഉള്ളടക്കത്തിൽ അള്ളിപ്പിടിച്ചു നിൽക്കാതെ ബോധനരീതി സാങ്കേ തികവിദ്യക്കും വിപണിയുടെ താൽപര്യങ്ങൾക്കും വഴങ്ങുന്ന വിധത്തിൽ മാറ്റിയെടുക്കണം,അക്ഷ രങ്ങളുടെയും വാക്കുകളുടെയും പിടിയിൽ നിന്ന് മോചിപ്പിച്ച് ദൃശ്യങ്ങളിലൂടെ ആശയങ്ങളിലെത്തി ച്ചേരാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കണം എന്നൊക്കെ വാദിക്കുന്ന ധാരാളം പേർ ഉണ്ടായി വരും.തങ്ങൾ ആർക്കുവേണ്ടി,എന്തിനു വേണ്ടി സംസാരിക്കുന്നു എന്ന് അവരിൽ പലരും കൃത്യ മായി തിരിച്ചറിയണ മെന്നില്ല.ഭക്ഷണം കഴിക്കു ക,വസ്ത്രം ധരിക്കുക, ഉറപ്പുള്ള ഒരു മേൽക്കൂ രയ്ക്ക് കീഴെ ഉറങ്ങാൻ കഴിയുക ഇവയൊക്കെ പരമപ്രധാനം തന്നെയാണ്. കുറേക്കൂടി നല്ല ഭക്ഷണം,നല്ല വസ്ത്രം,മെച്ചപ്പെട്ട പാർപ്പിടം എന്നി വയ്‌ക്കൊക്കെയുള്ള ആഗ്രഹം സ്വാഭാവികവു മാണ്.

പക്ഷ,മനുഷ്യവംശം നില നിൽക്കുന്നത് ഈ ആവശ്യങ്ങൾ നിർവഹിക്കുന്നതിനു വേണ്ടി മാത്രമല്ല. പ്രയോജനത്തെക്കുറിച്ച് വളരെ പരിമി തമായ ധാരണകൾ മാത്രം സൂക്ഷി ക്കുന്നവർ തികച്ചും പ്രയോജനരഹിതമെന്ന് വിധിക്കുന്ന സംഗതികൾ കൂടി ജീവിതത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഭാഗം തന്നെയാണ്.സാഹിത്യവും ഇതര കലകളും തത്വചിന്തയും മനുഷ്യപ്രജ്ഞ വ്യാപരിക്കുന്ന മറ്റനേകം മേഖലകളും അങ്ങനെ ഉണ്ടായിവന്നതാണ്.ചിലർ ഇതൊന്നും മനസ്സിലാ ക്കാൻ ശ്രമിച്ചിട്ടുണ്ടാവണമെന്നില്ല.തങ്ങൾക്ക് മനസ്സിലാക്കാൻ പറ്റുന്ന കാര്യങ്ങളേ നിലനിന്നുകൂടൂ എന്ന അവരിൽ ചിലരുടെ ശാഠ്യം വകവെച്ചു കൊടുക്കാനുള്ള ബാധ്യത മറ്റുള്ളവർക്കില്ല.
ഈ പറഞ്ഞ കാര്യങ്ങളെല്ലാം സാമാന്യബുദ്ധിയുള്ള ആർക്കും സ്വയം മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത്രയും ലളിതമായ വസ്തുതകൾ പോലും ഓർമി പ്പിച്ചു കൊണ്ടേയിരിക്കേണ്ടുന്ന അവസ്ഥയിൽ എത്തിച്ചേരുന്നവർ പെരുകിക്കൊണ്ടേയിരിക്കു ന്നുവെന്ന് സംശയരഹിതമായി ബോധ്യപ്പെട്ടതു കൊണ്ടു മാത്രമാണ് ഈ കുറിപ്പ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here