എന്തിനെന്റെ സ്നേഹത്തിന്റെ പൂന്തോപ്പ് വെട്ടിമുറിച്ചു?

 

ഇന്ത്യാ വിഭജനവും ഛേദിക്കപ്പെട്ട ...

എന്തിനെൻ്റെ സ്നേഹത്തിന്റെ പൂന്തോപ്പ് വെട്ടിമുറിച്ചു?
കവിത
അഷ്‌റഫ് കാളത്തോട്പേനായ്ക്കളെപ്പോലെ
എന്തിനെൻ്റെ സ്നേഹത്തിന്റെ
പൂന്തോപ്പ് വെട്ടിമുറിച്ചു?
കാലം രേഖപ്പെടുത്തിയ
വഴിയിലൂടെ നടക്കുമ്പോൾ
വിസ്മൃതിയിലാണ്ടുപോകുന്നു അതെല്ലാം
ചരിത്രത്തിനു മുകളിൽ
ചാപ്പകുത്തി
ഓർക്കരുതെന്നു
ശാസിക്കുന്നു ചിലർ!മായ്ക്കപ്പെടാത്ത
ചരിത്രത്തിന്റെ
സുവർണ്ണ പാതകൾ
ഉപ്പാകുന്നത്
ചിലരുടെ ഉറക്കമുറികളുടെ
സ്വാസ്ഥ്യം കെടുത്തുന്നോ?
സ്മരിക്കപ്പെടാത്ത
പടയോട്ടങ്ങൾ
ഈ വഴികൾക്ക്‌
വെണ്ണക്കല്ലിന്റെ പ്രകാശമേകുന്നോ?
പ്രവർത്തികൾക്ക് ഊർജ്ജം നൽകി!
ജീവിതത്തിന്റെ ഉത്തുംഗതയിലേക്കു
-യർത്തിയ ഗാന്ധിജിയെ മഹാത്മാവാക്കിയ
അബ്ദുൽ ഗാഫർ ഖാനെ അതിർത്തി ഗാന്ധിയാക്കിയ
സ്വാതന്ത്ര്യത്തിൻ്റെ മുള്ളുകൾ തറയ്ക്കുന്നു
ഇന്നിന്റെ പാതയിൽ
ചരിത്രം ചിലർ മനപ്പൂർവ്വം മറക്കുന്നു!ഇന്ത്യയെന്ന  ഹൃദയം പിളർത്തി
രണ്ടാക്കിയ ദുഷ്ടരെ വെറുക്കുവാൻ
പഴിക്കുവാൻ പഠിക്കുമ്പോഴും
പകയേതുമില്ലാതെ അവരെ
സ്നേഹിക്കുവാൻ
ശീലിക്കുന്നതും സത്യം!പ്രകാശത്തിന്റെ സുഹൃത്തായ
ജിന്നയെ സന്തുലിതമായ്
വരച്ചുകാണിക്കുന്നു ജസ്വന്ത്
ഉപഭൂഖണ്ഡത്തിന്റെ നെഞ്ചു കീറി
പച്ചയും കാവിയും പുതിയ്ക്കാൻ
അനുവദിക്കാത്ത അതിര്‍ത്തികള്‍ മായ്ക്കുന്ന
ഗാന്ധികൾ വേണമെന്ന്
ജസ്വന്ത് നീ മോഹിക്കുന്നു.
ഒരു സൂത്രവാക്യത്തിലെത്താൻ
കഴിയാതെ ലജ്‌ജാകരം
കോ മു എന്ന് ജസ്വന്ത് പരിതപിക്കുന്നു.ജിന്ന
നിനക്ക് പേവിഷം പുരട്ടിയ
രാക്ഷസ പ്രതിച്ഛായ പകർന്നു നൽകിയ
ഇരുട്ടിന്റ  നിഴലുകൾ
അവർ തന്നെയാണ്
വിഭജനത്തിന്റെ ഭാണ്ഡം പേറേണ്ടവർ
അത് സ്ഥാപിക്കും വരെ
നീ പറഞ്ഞു കൊണ്ടേയിരിക്കണം
അത് ജനം ഏറ്റെടുക്കും വരെ
തൂലികയ്ക്ക് വിശ്രമമില്ലാതിരിക്കണം.മഹാത്മാക്കൾ മഹാത്മാക്കളെ
തിരിച്ചറിയുന്നു,
ജിന്നയുടെ മനസ്സളന്ന
അളക്കാൻ കഴിഞ്ഞ
ഗാന്ധിജിപോലും
ജിന്ന,
നിന്നെ മഹാനെന്നു വിശേഷിപ്പിച്ചിട്ടും
കാലം പിന്നെന്തുകൊണ്ട് തിരിച്ചറിഞ്ഞില്ല?
വിരലുകൾ കുറ്റവാളിയുടെ
നേർക്കുയർത്തിയിട്ടും
നീതി പീഠത്തിന്റെ
കണ്ണുകൾ തിമിര ഗന്ധത്തിൽ മൂടിയോ?

മഹിത സ്വപ്‌നങ്ങൾ വെറുത്തുവോ?
നെഹ്രുവും, പട്ടേലും
വിഭജന രക്തത്തിൽ പങ്കുള്ളവരായി
നീ പറഞ്ഞതിന്റെ പേരിൽ ജസ്വന്ത്
നീയും ക്രൂശിക്കപ്പെട്ടു
അധികരമോഹങ്ങളാണ് വിഭജനത്തിന്റെ
പാത വെട്ടിയതെന്ന് പല മടങ്ങ് ഉച്ചത്തിൽ നീ
പ്രഘോഷിച്ചതും
അതികേന്ദ്രീകൃത നിലപാടുകളെ
പിച്ചിച്ചീന്തിയതും
ജസ്വന്ത് നിനക്ക് വിനയായത്
നിറങ്ങളാണ് മനുഷ്യ ശത്രു
നിറങ്ങൾ മനസ്സുകളെ കെടുത്തന്നു.
ഹൃദയങ്ങൾ പകുക്കുന്നു!
ഫെഡറൽ സ്വപ്നങ്ങളിൽ
നിറഞ്ഞാടിയിരുന്നു ജിന്ന
നിന്നെ തിരിച്ചറിയാതെ ക്രൂശിക്കുമ്പോഴും
ചാച്ചാജിയുടെ മേഘബന്ധുര മനസ്സ്
പട്ടേൽജിയുടെ രാത്രിമൂടിയ ഹൃദയം
കുനിഷ്ടിന്റെ കരുത്ത്
വെട്ടിമുറിച്ചു ഇന്ത്യയുടെ ഹൃദയം!
പച്ചയും കാവിയും പാറികളിക്കേണ്ട വാനം
പേനായ്ക്കളെപ്പോലെ
കടിച്ചു കീറാൻ വിട്ടു  കൊണ്ട്
മഹാത്മാക്കളായ് പടിയിറങ്ങിയ നിങ്ങൾ
എന്തിന്
എന്തിനെൻ്റെ സ്നേഹത്തിന്റെ
പൂന്തോപ്പ് വെട്ടിമുറിച്ചു?(ഗാന്ധിജിയോ, സി. രാജഗോപാലാചാരിയോ, മൗലാന അബ്ദുൽകലാം ആസാദോ ആയിരുന്നു അന്തിമ തീരുമാനം കൈക്കൊണ്ടിരുന്നതെങ്കിൽ വിഭജനം ഒഴിവാക്കാമായിരുന്നു എന്നും ജസ്വന്ത് അഭിപ്രായപ്പെടുന്നു.ഡൽഹിയിൽ നടന്ന ജസ്വന്തിന്റെ പുസ്തക പ്രകാശനച്ചടങ്ങിൽ ബി.ജെ.പി. യുടെ നേതാക്കളാരും പങ്കെടുത്തില്ല. പുസ്തകം പുറത്തിറങ്ങിയതോടെ ബി.ജെ.പി. അതിനെ തള്ളിപ്പറഞ്ഞു. യഥാർഥത്തിൽ ഉരുക്കുമനുഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സർദാർ വല്ലഭായി പട്ടേലിനെതിരെയുള്ള ആരോപണങ്ങളാണ് ബി.ജെ.പി.യെ കൂടുതൽ ചൊടിപ്പിച്ചത്. ഇത് ജസ്വന്തിന് തിരിച്ചടിയായി).https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8_-_%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF,_%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%9C%E0%B4%A8%E0%B4%82,_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%82

 

[/vc_column_text][/vc_column][/vc_row]

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപ്രൗഢതീരം
Next articleമഴ
അഷ്‌റഫ്‌ കാളത്തോട് 1958 ല്‍ തൃശൂർ ജില്ലയിലെ പുരാതന ഫ്രൂട്സ് വ്യാപാര കുടുംബത്തില്‍ ജനനം, കവി, സാഹിത്യകാരൻ, പ്രഭാഷകൻ, നടൻ, നർത്തകൻ, നാടക - ചലച്ചിത്ര സംവിധായകൻ, ഗാന രചയിതാവ്, സംഗീത സംവിധായകൻ, പത്രപ്രവർത്തകൻ, സാമൂഹിക സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭ. വിദ്യാഭ്യാസാനന്തരം 1979 മുതൽ വിദേശത്ത്. പ്രശസ്ത നാടക കമ്പനി ആയിരുന്ന കലാനിലയത്തിലും മറ്റു പല നാടക പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്, നിരവധി നാടകങ്ങള്‍ രചിക്കുകയും, "മാനിഷാദ" , "സമര്‍പ്പണം യാഹോവയ്ക്ക്" "മിനസമാവാത്തി ഇലന്നൂർ തുടങ്ങി ഒട്ടനവധി നാടകങ്ങള്‍ സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. കലാരംഗത്തെ പ്രവർത്തനങ്ങൾമാനിച്ച് 2017 ൽ കേരള സംഗീത നാടക അക്കാദമി കലാശ്രീ അവാർഡ് നൽകി ആദരിച്ചു. പൊതുരംഗത്ത് വിവിധ സംഘടനകളുടെ നിർണ്ണായകമായ സ്ഥാനങ്ങൾ വഹിച്ചിരുന്ന അഷ്‌റഫ് 1987 ല്‍ തുടങ്ങിയ മലയാണ്മയുടെ പത്രാധിപരായിരുന്നു. മാതൃഭൂമി, മലയാള മനോരമ, മാധ്യമം, കുവൈറ്റ്‌ ടൈംസ്‌, ഗള്‍ഫ്‌ വോയിസ്‌, ഗള്‍ഫ്‌ മലയാളി, തേജസ്‌, പശ്ചിമതാരക, പൌരധ്വനി... തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക ആനുകാലികങ്ങളിലും കഥകളും, കവിതകളും, ലേഖനങ്ങളും വിവര്‍ത്തനങ്ങളും എഴുതിയിട്ടുണ്ട്. ഇംഗ്ലീഷിലും എഴുതാറുള്ള അഷ്‌റഫ് അറിയപ്പെടുന്ന ബ്ലോഗറും കൂടിയാണ്. പൊതു പ്രഭാഷണരംഗത്തും. സാംസ്കാരിക വേദികളിലും ചാനൽ ചർച്ചകളിലും സജീവമാണ്. പ്രസിദ്ധീകരിച്ച കൃതികള്‍ കവിത :മഞ്ഞുതുള്ളികളുടെ വര്‍ത്തമാനം നോവല്‍ : ഭ്രമണരാഗം കഥ : തണല്‍ മരങ്ങള്‍ നാടകം: മുഖങ്ങള്‍ ഏഴില്‍പരം ഓഡിയോ കാസറ്റുകള്‍ ലളിത ഗാനങ്ങളും, മാപ്പിള പാട്ടുകളും, ഭക്തി ഗാനങ്ങളും തോംസണ്‍ അടക്കമുള്ള കമ്പനികള്‍ ഇറക്കിയിട്ടുണ്ട്. പ്രശസ്ത ഗായഗരായ ജോളി എബ്രഹാം, ശൈലജ, പീര്‍ മുഹമ്മദ്‌, ലീന, രഞ്ജിനി, കൊടുങ്ങല്ലൂര്‍ അബ്ദുല്‍ഖാദര്‍, അക്ബര്‍, സുഗതകുമാരി, ഫ്രാന്‍സീസ്, സുനന്ദ, രമണി ജയപ്രകാശ്, യുസുഫ് സഗീര്‍, നൂറുദ്ധീന്‍ തലശ്ശേരി, രവി മാള , സിന്ധു രമേശ്, ഷെർദിൻ തോമസ്, റാഫി കല്ലായ്, സാലിഹ് അലി, റബേക്ക, ധന്യ ഷെബി, അന്ന & ജെസ്റ്റിന തുടങ്ങി ഒട്ടനവധി പേർ അഷ്‌റഫ് എഴുതിയതും സംഗീതം നൽകിയതുമായി പാട്ടുകൾ പാടിയിട്ടുണ്ട്. ജീവൻ ടി വിയിൽ ഹംസ പയ്യന്നൂരിന്റെ നിർമ്മാണത്തിൽ "ഞാനും പ്രവാസിയാണ്" I am an Expat എന്ന തുടർ എപ്പിസോഡ് സംവിധാനം ചെയ്തിരുന്നു. നിക്സൺ ജോർജിനോടൊപ്പം "ലൈലത്തുൽ ഖദർ" എന്ന ഡോക്യൂമെന്ററിയും സംവിധാനം ചെയ്തിട്ടുണ്ട്, ഈ രണ്ടു ഷോയിലും ആംഗറിങ്ങും നിർവഹിച്ചിട്ടുണ്ട്. കാന്തികം കുവൈറ്റിലെ മാഗ്നെറ്റ് എന്ന സംഘടനയ്ക്കു വേണ്ടി ചെയ്ത ശ്രദ്ധേയമായ ഹൃസ്വ ചിത്രമാണ്. പ്രവാസ ലോകത്തു വെച്ച് മരണപ്പെടുന്നവരുടെ ജഡം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള നൂലാമാലകളും അതിലേക്കുള്ള എളുപ്പവഴികളുമാണ് ചിത്രത്തിൻറെ പ്രമേയം. പുതുതായി ചിത്രീകരണം ആരംഭിച്ച മണൽഭൂമിയുടെ കഥ, തിരക്കഥ, സംഭാഷണം, ഗാന രചന, സംഗീതം സർവോപരി സംവിധാനവും അഷ്‌റഫ് ആണ് നിർവഹിക്കുന്നത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. കുടുംബം സജി, ഷക്കു, ജസീം, ജിശാം, നൂർ, ഹിബ, ലയാൻ.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here