ഇതൊരു നാടകം മാത്രം
രാപകലുകൾ നീളെ
ആടിത്തിമിർക്കുന്ന
അസ്ഥിപഞ്ജരങ്ങൾ നമ്മൾ .
വെറും താളത്തിനൊത്തു
തുള്ളുന്ന കോമാളികൾ മാത്രം.
ഇതൊരു പുഴുക്കൂമ്പാരം
നിൻ ആത്മാവ് കൂടുവിട്ട്
പറന്നകലുമ്പോൾ,
നീ ഒരുക്കിയ.
മനോഹരമാക്കിയ
കൂടൊരു പുഴുക്കൂമ്പാരം.
സുഗന്ധം പൂശി
ദുർഗന്ധം കാത്തിരിക്കുന്ന
ദേഹവും താങ്ങി
അഹന്ത മല മുകളിൽ
വസിക്കുന്നു നാം .