വെള്ള കടുവ (ദി വൈറ്റ് ടൈഗർ) അപൂർവ്വമായ വ്യക്തിത്വത്തിൻ്റെയും, സ്വാതന്ത്ര്യത്തിൻ്റെയും പ്രതീകമാണ്. അതൊരു ബിംബമാണ്. അത് അസാധാരണമായ ജന്മമാണ്. 10000 കടുവകൾ ജനിക്കുമ്പോൾ അതിലൊന്ന് മാത്രമാണ് വെള്ളകടുവയായി പിറവി എടുക്കുന്നത്.
പ്രശസ്ത ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അരവിന്ദ് അഡിഗയ്ക്ക് 2008-ല്‍ ബുക്കര്‍ പുരസ്‌കാരം നേടിക്കൊടുത്ത കൃതിയാണ് വൈറ്റ് ടൈഗര്‍ (വെള്ളക്കടുവ). ഈ പുസ്തകത്തെ അവലംബമാക്കിയാണ് ചലച്ചിത്രം. രാമിണ്‍ ബഹ്‌റാനി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രിയങ്ക ചോപ്ര, രാജ്കുമാര്‍ റാവു, ആദര്‍ശ് ഗൗരവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
റിക്ഷാക്കാരന്റെ മകനായി ഇന്ത്യയിലെ ഒരു ദരിദ്രഗ്രാമത്തില്‍ ജനിച്ച ബല്‍റാം ഹല്‍വായിയുടെ കഥയാണ് ഈ നോവലില്‍ പറയുന്നത്. ഹല്‍വായിക്ക് ഒരു സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ, എങ്ങനെയും തന്റെ ഗ്രാമത്തില്‍ നിന്നും രക്ഷപെടുക. ഒടുവിൽ അയാള്‍ ജോലി തേടി ഡൽഹിയിൽ എത്തിച്ചേരുന്നു. നിലച്ച വിദ്യാഭ്യാസം അവിടെ പുനരാരംഭിക്കുന്നു. അതിനിടയിൽ അയാളുടെ ജീവിതത്തിലേക്ക് ചിലരെത്തുന്നു. ഗ്രാമത്തിന്‍റെ നിഷ്കളങ്കതയിൽ നിന്ന് നഗര ജീവിതത്തിലേക്ക് പറിച്ചു നടപ്പെടുമ്പോള്‍ അയാള്‍ കടന്നുപോകുന്ന സംഭവങ്ങളാണ് നോവലിന്‍റെ പ്രമേയം.
അവസാനമായി ഈ വർഷത്തെ ഓസ്കർ അവാർഡിന് മികച്ച അഡാപ്റ്റഡ് തിരക്കഥ വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെട്ട ചിത്രങ്ങളിൽ വൈറ്റ് ടൈഗറും. വൈറ്റ് ടൈഗറിന്റെ മലയാളം പരിഭാഷയായ വെള്ളക്കടുവ ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.