എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അരവിന്ദ് അഡിഗയ്ക്ക് 2008-ല്‍ ബുക്കര്‍ പുരസ്‌കാരം നേടിക്കൊടുത്ത കൃതി വൈറ്റ് ടൈഗര്‍ (വെള്ളക്കടുവ) സിനിമയാകുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു. രാമിണ്‍ ബഹ്‌റാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്ര, രാജ്കുമാര്‍ റാവു, ആദര്‍ശ് ഗൗരവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
റിക്ഷാക്കാരന്റെ മകനായി ഇന്ത്യയിലെ ഒരു ദരിദ്രഗ്രാമത്തില്‍ ജനിച്ച ബല്‍റാം ഹല്‍വായിയുടെ കഥയാണ് ഈ നോവലില്‍ പറയുന്നത്. ഹല്‍വായിക്ക് ഒരു സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ, എങ്ങനെയും തന്റെ ഗ്രാമത്തില്‍ നിന്നും രക്ഷപെടുക. അവസാനം അയാള്‍ എത്തിച്ചേര്‍ന്നത് ഡല്‍ഹിയില്‍ ആയിരുന്നു. നിലച്ചു പോയ പുനരാരംഭിക്കുന്നു. ഗ്രാമത്തിന്റെ നിഷ്‌കളങ്കതയില്‍ നിന്നും നഗരത്തിന്റെ വെളിച്ചത്തിലേക്കും കപട്യതിലെക്കുമുള്ള ബലരാമിന്റെ യാത്ര ഇവിടെ ആരംഭിക്കുന്നു. ജീവിത വിജയത്തിനായി അല്പസ്വല്പം രക്തം ചിന്തേണ്ടതായും വരുന്നു. അങ്ങനെയുള്ള നായകന്റെ അവിശ്വസനീയമായ യാത്രയാണ് വെള്ളക്കടുവ. നോവലിലെ ബല്‍രാം ഹല്‍വായി എന്ന മുഖ്യകഥാപാത്രത്തിലൂടെ ആധുനിക ഇന്ത്യന്‍ ജീവിതത്തെ പരിഹാസരൂപേണ അവതരിപ്പിക്കുകയാണ് അരവിന്ദ് അഡിഗ.