തിരുവനന്തപുരം ശാസ്തമംഗലത്തുള്ള സൂര്യകാന്തി ആർട്ട് ഗാലറിയിൽ വിസ്‌പർ ഇൻ സയ്ലൻസ് (Whisper in Silence) എന്ന ഫൊട്ടൊഗ്രഫി പ്രിന്റുകളുടെ പ്രദർശനത്തിന്റെ ഉദ്ഘാടനം പ്രശസ്ത ചലചിത്രസംവിധായകനായ ശ്രി.അടൂർ ഗോപാലകൃഷ്ണൻ നിർവ്വഹിച്ചു. പ്രദർശനത്തിൽ ബാലൻ മാധവന്റെയും ,സുരേഷ് ഇളമന്റെയും, ഹരിഹരൻ സുബ്രമണ്യന്റെയും പ്രിന്റുകളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ഉദ്ഘാടനത്തിന് ശേഷം പ്രദർശനത്തിന്റെ പ്രധാന്യത്തെപ്പറ്റി അടൂർ സദസ്സിനോട് സംസാരിച്ചു.