ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ നിവേദിത ‘കാറ്റ് നിലാവില്‍ തൊട്ട്’ എന്ന നോവലിനെ കുറിച്ച് എഴുതിയ കുറിപ്പ് വായിക്കാം
‘വായിക്കുന്നവരെ പ്രകൃതിയിലേക്ക് ചേര്‍ത്ത് നിര്‍ത്തുന്ന ഒരു പുസ്തകം. എന്‍റെ കണ്ണ് സ്വീകരിച്ചതിനെക്കാള്‍ എന്‍റെ മനസ്സാണ് അതിലെ ഓരോ വാക്കും സ്വീകരിച്ചത്. നേഹയുടെ വ്യത്യസ്തമായ ചിന്തകള്‍ എന്ത് മനോഹരമായാണ് ആ പുസ്തകത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. പബന്‍ സാധാരണ മനുഷ്യരില്‍ നിന്ന് എത്ര വ്യത്യസ്തന്‍. പ്രകൃതിയാണ് ജീവന്‍ എന്ന് വിചാരിക്കുന്ന വളരെ ചുരുക്കം ചിലരില്‍ ഒരാള്‍. സ്കൂളില്‍ പോവുന്നതിനിടയില്‍ നേഹയുടെ കാട് സന്ദര്‍ശനം. അപ്പോള്‍ ഒരു ഓടക്കുഴല്‍ നാദം. അത് തേടിയുള്ള അവളുടെ യാത്ര. പബനുമായുള്ള കൂടി കാഴ്ച. ഇങ്ങനെ വളരുന്ന ഹൃദയസ്പര്‍ശിയായ കഥ പബന്‍റെ മരണത്തില്‍ അവസാനിക്കുന്നു.എനിക്കിത് വളരെ ഇഷ്ട്മായ പുസ്തകമാണ്. ഇനിയും മാഷുടെ പുസ്തകങ്ങള്‍ പ്രതീക്ഷിക്കുന്നു.’